Woman Killed | 'പണം വായ്പയെടുക്കാൻ നിർബന്ധിച്ച് ഭർത്താവ് ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി'
Sep 8, 2022, 17:06 IST
മംഗ്ളുറു: (www.kasargodvartha.com) വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. ഉഡുപിയിലെ ദിവ്യ (29) ആണ് മരിച്ചത്. സെപ്തംബർ ഒന്നിന് ഉച്ചില മുല്ലഗുഡ്ഡേയിലെ വീട്ടിൽ വെച്ച് ഭർത്താവ് വിഷം കലർത്തി വിദ്യയ്ക്ക് ഭക്ഷണം നൽകി കൊലപ്പെടുത്തുകയും അതിൽ നിന്ന് ഭർത്താവ് കുറച്ച് സ്വയം കഴിക്കുകയും ആയിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. ഉഡുപിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ബുധനാഴ്ചയാണ് മരിച്ചത്. ഭർത്താവ് യതിൻ രാജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
'2017ൽ പ്രണയത്തിലായ വിദ്യയും യതിൻ രാജും വിവാഹിതരായി മുല്ലഗുഡ്ഡേയിലുള്ള യതിൻ രാജിന്റെ വീട്ടിൽ ഒരുമിച്ച് താമസം തുടങ്ങി. പണത്തിനായി ഭർത്താവ് നിരന്തരം ശാരീരികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു. വായ്പ വാങ്ങാൻ നിർബന്ധിക്കുകയും കൂടുതൽ പണത്തിനായി ശല്യപ്പെടുത്തുകയും ചെയ്തു. യതിൻ രാജും മാതാപിതാക്കളും വായ്പയെടുക്കാൻ വിദ്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. യതിൻ രാജിന് ശരിയായ ജോലി ഇല്ലായിരുന്നു. ഭാര്യയെക്കൊണ്ട് വായ്പയ്ക്ക് അപേക്ഷിക്കുകയും ആ പണം ചിലവഴിക്കുകയും ചെയ്തു.
വിവാഹസമയത്ത് വിദ്യയുടെ മാതാപിതാക്കൾ നൽകിയ സ്വർണാഭരണങ്ങളെല്ലാം യതിൻ വിറ്റിരുന്നു. കൂടുതൽ വായ്പയെടുക്കാൻ ഇയാൾ വിദ്യയെ പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ വിദ്യ, ഭർത്താവുമൊത്ത് ഉച്ചിലയിലെ വാടക വീട്ടിലേക്കും ഒരു മാസത്തിന് ശേഷം കാപ് ലൈറ്റ് ഹൗസിന് സമീപത്തെ മറ്റൊരു വീട്ടിലേക്കും താമസം മാറി. എന്നാൽ, കൂടുതൽ പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതിൽ നിന്ന് ഭർത്താവ് പിമാറിയില്ല. ആത്മഹത്യാശ്രമം എന്ന വ്യാജേന യതിൻ രാജ് ഭാര്യയ്ക്ക് വിഷം നൽകി അതിൽ നിന്ന് അൽപം കഴിച്ചു', മൂത്ത സഹോദരി ലീലാവതി നൽകിയ പരാതിയിൽ പറയുന്നു. യതിനും കുടുംബാംഗങ്ങൾക്കുമെതിരെ പടുബിദ്രി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Keywords: Mangalore, Karnataka, News, Top-Headlines, Cash, Husband, Wife, Death, Hospital, Police, Molestation, Complaint, Investigation, Case, Man forces woman to take loans, killed: Complaint. < !- START disable copy paste -->