Died | 'സ്വന്തം വാനിനുള്ളിൽ തീകൊളുത്തി ടാക്സി ഡ്രൈവർ ജീവനൊടുക്കി'
Jan 26, 2023, 15:21 IST
മംഗ്ളുറു: (www.kasargodvartha.com) ടാക്സി ഡ്രൈവർ വാനിനുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്തതായി പൊലീസ് പറഞ്ഞു. കാർക്കള മുണ്ട്കൂർ കുദ്രോട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കുദ്രോട്ടു സ്വദേശി കൃഷ്ണ സഫാലിഗ (46) ആണ് മരിച്ചത്.
ഓംനി വാനിന്റെ ഉടമയും ഡ്രൈവറുമായ കൃഷ്ണ വാനിനുള്ളിൽ ഇരുന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരന്റെ വീട്ടിൽ നടന്ന മെഹന്ദി പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ കൃഷ്ണയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്വത്ത് തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന. കാർക്കള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, National, Top-Headlines, Mangalore, Death, fire, Driver, Man ends life by fire.







