Obituary | കാറും സ്‌കൂടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Jun 21, 2023, 10:14 IST
മംഗ്‌ളുറു: (www.kasargodvartha.com) പുത്തൂറിനടുത്ത കല്ലാർപെയിൽ കാറിടിച്ച് സ്കൂടർ യാത്രക്കാരൻ മരിച്ചു. നൈതാടിയിലെ ഇസ്മാഈൽ എന്ന ഉസ്മാൻ (58) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ കല്ലാർപ്പിലെ വയലിലേക്ക് പോകുമ്പോൾ ഇസ്മാഈൽ സഞ്ചരിച്ച സ്‌കൂടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ് ആശുപത്രിയിൽ കൊണ്ടുപോവും വഴിയാണ് ഇസ്മാഈൽ മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്‌കൂടറിന്റെ മുൻഭാഗം തകർന്നു. മടിക്കേരി രജിസ്ട്രേഷനുള്ള കാറാണ് അപകടം വരുത്തിയത്. ഇസ്മാഈലിന് ഭാര്യയും മകനും മൂന്ന് പെൺമക്കളും ഉണ്ട്. സാമ്പ്യ പൊലീസ് കേസെടുത്തു.
Keywords: Nesws, National, Accident, Puttur, Obituary, Mangalore, Karnataka, Police Case, Injured, Hospital, Man dies in car-scooter collision.
< !- START disable copy paste -->







