city-gold-ad-for-blogger

Accident | ബസിന് പിന്നില്‍ സ്‌കൂടര്‍ ഇടിച്ച് ഗൃഹനാഥന് ഗുരുതരപരിക്ക്‌

കാസര്‍കോട്: (www.kasargodvartha.com) ബസിന് പിന്നില്‍ സ്‌കൂടര്‍ ഇടിച്ച് ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാല്‍ പുത്തൂരിലെ ബീരാന്‍(60) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗ്‌ളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എരിയാലിലാണ് അപകടം. 
            
Accident | ബസിന് പിന്നില്‍ സ്‌കൂടര്‍ ഇടിച്ച് ഗൃഹനാഥന് ഗുരുതരപരിക്ക്‌

കാസര്‍കോട് ഭാഗത്തു നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ എരിയാലില്‍ നിര്‍ത്തിയിട്ട ബസിനിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇദ്ദേഹത്തെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാലാണ് മംഗ്‌ളൂരുവിലെ ആസുപത്രിയിലേക്ക് കൊണ്ടുപോയത്.

Keywords: Man seriously injured in Accident, Kerala, Kasaragod, News, Top-Headlines, Injured, Accident, Hospital, Mangalore, Mogral puthur.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia