6.70 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍
Jun 18, 2014, 10:40 IST
മംഗലാപുരം: (www.kasargodvartha.com 18.06.2014) 6.70 ലക്ഷം രൂപയ്ക്കു തുല്യമായ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശിയെ മംഗലാപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തു. കാസര്‍കോട് ഹിദായത്ത് നഗര്‍ സ്വദേശി ജലീല്‍ കുഞ്ഞു കുട്ടിയാണ് അറസ്റ്റിലായത്.
ഷാര്‍ജയില്‍ നിന്നുള്ള ജെറ്റ് എയര്വേയ്സില് ചൊവ്വാഴ്ച മംഗലാപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയതായിരുന്നു ഇയാള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് പെട്ടിയില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ വിദേശ കറന്‍സികള്‍ കണ്ടത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹെമന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. അറസ്റ്റിലായ ജലീലിനെ വിശദമായി ചോദ്യം ചെയ്തു വരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Foreign Currency, Kasargod Native, Arrest, Mangalore, Airport, Gulf, Sharjah, Man arrested with foreign currency.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067