പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച നടത്തിയെന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ
Apr 8, 2022, 19:41 IST
ആദൂർ: (www.kasargodvartha.com 08.04.2022) പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവർച നടത്തിയെന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. കർണാടക ചിക്മംഗ്ളുറു ജില്ലയിലെ അശ്റഫ് എന്ന മുഹമ്മദിനെ (38) യാണ് ആദൂർ എസ് ഐ ഇ രത്നാകരനും സംഘവും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരി 31ന് ബെംഗ്ളൂറിൽ താമസിക്കുന്ന ചെർക്കള കെട്ടുകല്ലിലെ മുഹമ്മദ് നിസാറിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഏഴ് പവൻ ആഭരണങ്ങളും അയ്യായിരം രൂപയും കവർച ചെയ്തെന്ന കേസിൽ ഒളിവിൽ കഴിയുയായിരുന്നു ഇയാൾ. അതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗ്ളൂറിൽ വെച്ചാണ് വ്യാഴാഴ്ച രാത്രിയോടെ പ്രതിയെ പൊലീസ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
കർണാടകയിലും കാസർകോട്, മലപ്പുറം ജില്ലകളിലും ഇയാൾക്കെതിരെ കവർച കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്ത അശ്റഫിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പിന്നീട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

Keywords: News, Kerala, Kasaragod, Arrest, Theft, Robbery-case, Police, Mangalore, Malappuram, Man arrested in theft case.
< !- START disable copy paste --> 