Arrested | മദ്യലഹരിയിൽ സഹോദരനെ കൊന്ന കേസിൽ പ്രതി അറസ്റ്റിൽ
Dec 7, 2022, 17:29 IST
മംഗ്ളുറു: (www.kasargodvartha.com) മദ്യലഹരിയിൽ വഴക്കിട്ട് അനുജനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നിന് പുത്തൂർ കെമ്മിഞ്ചയിൽ മഹാദേവ (52) കൊല്ലപ്പെട്ട കേസിൽ ജ്യേഷ്ഠൻ നിങ്കണ ഗൗഡയാണ് (58) അറസ്റ്റിലായത്.
പൊലീസ് പറയുന്നത്
'ഹാവേരി ജില്ലയിൽ ദേവിഹൊസൂർ ഗ്രാമവാസികളായ സഹോദരങ്ങൾ കെമ്മിഞ്ചയിൽ കെട്ടിട നിർമാണ ജോലിയിലായിരുന്നു. സംഭവ ദിവസം രാത്രി എട്ടോടെ മദ്യലഹരിയിലായിരുന്ന ഇരുവരും പണത്തെച്ചൊല്ലി തർക്കത്തിൽ ഏർപ്പെട്ടു. മഹാദേവ ജ്യേഷ്ഠന്റെ പുറത്ത് കൈകൊണ്ട് ഇടിച്ചു. ക്ഷുഭിതനായ അയാൾ ഓടിപ്പോയി ഇരുമ്പു വടിയുമായി വന്ന് തിരിച്ചടിച്ചു. തലക്കടിയേറ്റ് വീണ മഹാദേവയെ മറ്റു തൊഴിലാളികൾ ഓടിയെത്തി പുത്തൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല'.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഹാവേലിയിൽ നിന്നാണ് പുത്തൂർ എസ്ഐ ശ്രീകാന്ത് റതോഡിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

Keywords: Man arrested in murder case, Karnataka,Mangalore,news,Top-Headlines,Police,Man,Arrested,Murder-case.