city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | 'കർണാടകയിൽ തിരക്കേറിയ ബസിൽ യാത്രക്കാരന്റെ പഴ്‌സ് അടിച്ചുമാറ്റി കാസർകോട് സ്വദേശി; മറ്റൊരു യാത്രക്കാരൻ കണ്ടതോടെ നടന്നത് നാടകീയ സംഭവങ്ങൾ'; ഒടുവിൽ പൊലീസിന്റെ പിടിയിലായി

മംഗ്ളുറു: (KasargodVartha) തിരക്കേറിയ ബസിൽ യാത്രക്കാരന്റെ പണവും രേഖകളുമടങ്ങിയ പഴ്‌സ് കവർന്ന്‌ രക്ഷപ്പെടാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നസീർ ആണ് അറസ്റ്റിലായത്. കർണാടക പുത്തൂർ സ്വദേശി കരുണാകരൻ എന്നയാളുടെ പഴ്‌സ് ആണ് കവർന്നത്.
 
Arrested | 'കർണാടകയിൽ തിരക്കേറിയ ബസിൽ യാത്രക്കാരന്റെ പഴ്‌സ് അടിച്ചുമാറ്റി കാസർകോട് സ്വദേശി; മറ്റൊരു യാത്രക്കാരൻ കണ്ടതോടെ നടന്നത് നാടകീയ സംഭവങ്ങൾ'; ഒടുവിൽ പൊലീസിന്റെ പിടിയിലായി

പൊലീസ് പറയുന്നത് ഇങ്ങനെ: 'പുത്തൂരിലേക്ക് പോകുകയായിരുന്ന ബസിൽ ബി സി റോഡിൽ നിന്നാണ് നസീർ കയറിയത്. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ബിസി റോഡിൽ നിന്ന് പാനെമംഗ്ലൂരിൽ ബസ് എത്തിയപ്പോൾ കരുണാകരന്റെ പിൻവശത്തെ കീശയിൽ നിന്ന് പണമടങ്ങിയ പഴ്സ് നസീർ തന്ത്രപരമായി അടിച്ചുമാറ്റി. ഇത് മറ്റൊരു യാത്രക്കാരൻ കണ്ടതോടെ ഇയാൾ ഉടൻ കരുണാകരനെ വിവരമറിയിച്ചു.

Arrested | 'കർണാടകയിൽ തിരക്കേറിയ ബസിൽ യാത്രക്കാരന്റെ പഴ്‌സ് അടിച്ചുമാറ്റി കാസർകോട് സ്വദേശി; മറ്റൊരു യാത്രക്കാരൻ കണ്ടതോടെ നടന്നത് നാടകീയ സംഭവങ്ങൾ'; ഒടുവിൽ പൊലീസിന്റെ പിടിയിലായി

താൻ മോഷ്ടിക്കുന്നത് കണ്ടുവെന്ന് മനസിലാക്കിയ നസീർ, ഉടൻ ബസിൽ നിന്നിറങ്ങി ബിസി റോഡിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ തിടുക്കത്തിൽ കയറി. ഇത് ശ്രദ്ധയിൽപ്പെട്ട കരുണാകർ ബിസി റോഡിലേക്ക് പോകുന്ന മറ്റൊരു സ്വകാര്യ ബസിലും കയറി. ഇതേസമയം കരുണാകരൻ ഒരു ബന്ധു മുഖേന ബിസി റോഡിലെ ട്രാഫിക് പൊലീസുകാരനായ രാകേഷിനെ ബന്ധപ്പെട്ട് നസീറിനെ കുറിച്ചുള്ള വിവരം കൈമാറി. ബി സി റോഡ് ബസ് സ്റ്റോപിലെത്തിയ നസീറിനെ കാസർകോട് ഭാഗത്തേക്കുള്ള ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പൊലീസുകാരൻ രാകേഷ് പിടികൂടുകയായിരുന്നു'.

കൂടുതൽ അന്വേഷണത്തിനായി നസീറിനെ സിറ്റി പൊലീസിന് കൈമാറി. 6,000 രൂപയും പ്രധാന രേഖകളും അടങ്ങിയ പഴ്‌സ് കരുണാകരനെ പൊലീസ് ഏൽപിച്ചു. നസീർ നേരത്തെയും സമാന മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.

Keywords: Top-Headlines, Mangalore, Mangalore-News, Kerala, Kerala-News, Arrested, Passenger, Police FIR, Bus, Trafic, Man Arrested for Stealing Purse from Bus Passenger. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia