Border dispute | മഹാരാഷ്ട്ര മന്ത്രിമാര്‍ കര്‍ണാടക സന്ദര്‍ശനം ഉപേക്ഷിച്ചു
Dec 6, 2022, 13:48 IST
-സൂപ്പി വാണിമേല്‍
മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക-മഹാരാഷ്ട്ര തര്‍ക്ക ഭൂമിയില്‍ ചൊവ്വാഴ്ച പ്രവേശിക്കാനുള്ള നീക്കം മഹാരാഷ്ട്ര മന്ത്രിമാര്‍ ഉപേക്ഷിച്ചു. കര്‍ണാടകയില്‍ നിന്നുള്ള പ്രതിഷേധവും സര്‍കാര്‍ ഏര്‍പെടുത്തിയ പ്രതിരോധവും കണക്കിലെടുത്ത് ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിങ്കളാഴ്ച രാത്രിയോടെ പ്രതിഷേധക്കാര്‍ ബെലഗാവിയില്‍ എത്തി തമ്പടിച്ചിരുന്നു.
മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പടില്‍, എക്‌സൈസ് മന്ത്രി ശംഭുരാജ് ദേശായി, തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍കാര്‍ രൂപവത്കരിച്ച ഉന്നതാധികാര സമിതി ചെയര്‍മാന്‍ ധൈര്യശീല്‍ മനെ എംപി എന്നിവര്‍ ബെലഗാവിയില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചത്.
അവരുടെ പ്രവേശനം വിലക്കി ബെലഗാവി ജില്ലാ ഡെപ്യൂടി കമീഷണര്‍ നിതീഷ് പടില്‍ ഉത്തരവിറക്കുകയും കനത്ത പൊലീസ് ബന്തവസ് ഏര്‍പെടുത്തുകയും ചെയ്തിരുന്നു.

Keywords: Latest-News, National, Karnataka, Mangalore, Controversy, Police, District, Protest, Top-Headlines, Maharashtra ministers visit to Belagavi in Karnataka cancelled.
< !- START disable copy paste --> 