city-gold-ad-for-blogger

Lulu in Karnataka | കർണാടകയിൽ 2000 കോടി രൂപയുടെ ലുലു നിക്ഷേപം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യൂസഫലിയുമായി ധാരണാപത്രം ഒപ്പുവെച്ചു

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) ലുലു രാജ്യാന്തര ഗ്രൂപ് കർണാടകയിൽ 2000 കോടി രൂപയുടെ നിക്ഷേപം നടത്തും. സ്വിറ്റ്സർലാന്റിലെ ഡാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ (ഡബ്ല്യുഇഎഫ്) ലുലു ഗ്രൂപ് ചെയർമാൻ ഡോ. എം എ യൂസുഫലി ഇതുസംബന്ധിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവെച്ചു. ലുലു കർണാടകയിൽ നാല് ഷോപിംഗ് മോളുകളും ഹൈപർ മാർക്കറ്റുകളും സ്ഥാപിക്കും.
  
Lulu in Karnataka | കർണാടകയിൽ 2000 കോടി രൂപയുടെ ലുലു നിക്ഷേപം; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യൂസഫലിയുമായി ധാരണാപത്രം ഒപ്പുവെച്ചു



കയറ്റുമതി ലക്ഷ്യമിട്ട് ഭക്ഷ്യവസ്തുക്കളുടെ നിർമാണ ഫാക്ടറികൾ സ്ഥാപിക്കാനും പ്രമുഖ കംപനികളും തമ്മിൽ ധാരണയായി. മൈസൂറിലെ കേന്ദ്ര ഭക്ഷ്യ സാങ്കേതിക ഗവേഷണ സ്ഥാപനം (സിഎഫ്ആർഐ), കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സിപിസിആർഐ)എന്നിവയുടെ ഗവേഷണ ഫലങ്ങളാണ് ഈ മേഖലയിൽ പ്രധാനമായി ഉപയോഗിക്കുക. സിപിസിആർഐ വികസിപ്പിച്ച കേരാധിഷ്ഠിത ഭക്ഷ്യവിഭവങ്ങൾ വിദേശ രാജ്യങ്ങളിൽ ഏറെ പ്രിയമുള്ളതാണ്. ഏറ്റവും പുതിയ ഇനമായ ഇൻസ്റ്റന്റ് ഇഡലി ഉൾപെടെ കണ്ടുപിടുത്തങ്ങൾ സിഎഫ്ആർഐയുടേതും ഉണ്ട്.

ജുബിലന്റ് ഗ്രൂപ്, ഹിറ്റാചി, ഹിറോ മോടോർ കോർപറേഷൻ, സീമെൻസ്, നെസ്റ്റ്ൾ തുടങ്ങിയ കംപനികളുടെ മേധാവികളുമായി മുഖ്യമന്ത്രി ചർചകൾ നടത്തി. ജുബിലന്റ് ഫുഡ് വർക്സ് ദേവനഹള്ളിയിൽ 10 ഏകറിലാണ് ഫാക്ടറി സ്ഥാപിക്കുക. ഈ കംപനിയുമായി ബന്ധപ്പെട്ട് 9000 പേർ നിലവിൽ കർണാടകയിൽ പ്രവർത്തിക്കുന്നുണ്ട്. ഹിറ്റാചി ഡൊഡ്ഡബല്ലപ്പൂരിലാണ് പുതിയ ഫാക്ടറി തുടങ്ങുക. സീമൻസിന്റെ മെഡികൽ ഉപകരണ നിർമാണ ഫാക്ടറിയുടെ ശിലാസ്ഥാപനം അടുത്ത സെപ്റ്റംബറിൽ ബൊമ്മസാന്ദ്രയിൽ നടത്താൻ ധാരണയായതായി മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. തുടർന്ന് തുമകൂറു, ഹുബ്ബള്ളി-ധാർവാഡ്, മൈസൂറു എന്നിവിടങ്ങളിലും സ്ഥാപിക്കും.

വ്യവസായ മന്ത്രി മുരുഗേഷ് നിറണി, വാണിജ്യ-വ്യവസായ അഡീ.ചീഫ് സെക്രടറി ഇ വി രാമണ്ണ റെഡ്ഡി, മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രടറി എൻ മഞ്ചുനാഥ് പ്രസാദ്, വ്യവസായ കമീഷണർ ഗുഞ്ചൽ കൃഷ്ണ എന്നിവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Keywords:  Karnataka, News, Mangalore,news,Top-Headlines,Yusuf Ali.M.A,Minister, Lulu Group to invest Rs 2000 crore in Karnataka

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia