city-gold-ad-for-blogger

Missing Case | വർഷങ്ങളുടെ പ്രണയത്തിന് ശേഷം വിവാഹിതരായ യുവദമ്പതികളെ ഒരു സൂചനയുമില്ലാതെ കാണാതായതായി പരാതി

മംഗ്ളുറു: (www.kasargodvartha.com) രണ്ടര വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ദമ്പതികളെ ഒരു സൂചനയുമില്ലാതെ കാണാതായതായി പരാതി. സംഭവത്തിൽ പടുബിദ്രി പൊലീസ് കേസെടുത്തു. മൊബൈൽ ഫോൺ വാങ്ങാൻ ഉഡുപിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് നന്ദികൂർ-അഡ്‌വെയിലെ വീട്ടിൽ നിന്ന് ഇറങ്ങിയ റിയാസ് (28), ശിഫ ശെയ്ഖ് (25) എന്നിവരെ ഓഗസ്റ്റ് ഒന്ന് മുതൽ കാണാനില്ലെന്നാണ് പരാതി.
  
Missing Case | വർഷങ്ങളുടെ പ്രണയത്തിന് ശേഷം വിവാഹിതരായ യുവദമ്പതികളെ ഒരു സൂചനയുമില്ലാതെ കാണാതായതായി പരാതി

മണിപാലിലെ മൊബൈൽ ഫോൺ കടയിൽ ജോലിക്കാരനായിരുന്നു റിയാസ്. ശിഫയുടെ മാതാപിതാക്കൾ വിവാഹത്തിന് മുമ്പ് മരിച്ചിരുന്നു. ബിഎഎംഎസ് അവസാന വർഷ വിദ്യാർഥിയായിരുന്ന ശിഫ മാതാപിതാക്കളുടെ മരണത്തോടെ പഠനം മതിയാക്കി റിയാസിനെ വിവാഹം കഴിക്കുകയായിരുന്നു. അടുത്തിടെ ദമ്പതികൾ ശിവമോഗയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അവിടെവെച്ച് രണ്ടര വയസുള്ള ഇവരുടെ കുഞ്ഞും മരിച്ചിരുന്നു.

റിയാസിന്റെ മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്നും ശിഫ മൊബൈൽ ഫോൺ കൊണ്ടുപോയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Keywords:  Mangalore, Karnataka, News, Top-Headlines, Missing, Case, Complaint, Youth, Mobile Phone, Police, Udupi, Investigation, Lovers who got into wedlock go missing without clues. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia