Recorded Statements | മഠാധിപതിക്കെതിരായ ലൈംഗിക അതിക്രമ കേസ്: ഇരകളായ ദലിത്, പിന്നാക്ക ബാലികമാരുടെ രഹസ്യമൊഴി രേഖപ്പെടുത്തി
Aug 31, 2022, 15:48 IST
മംഗ്ളുറു: (www.kasargodvartha.com) ചിത്രദുർഗയിലെ ലിംഗായത് മുരുഗ മഠാധിപതി ശിവമൂർത്തി മുരുഗ ശരണ ലൈംഗിക അതിക്രമം കാണിച്ചതായി പരാതിയുള്ള രണ്ട് ബാലികമാരുടെ രഹസ്യമൊഴി ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 164 പ്രകാരം ചിത്രദുർഗ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി. ദലിത്, ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ് 15ഉം16ഉം വയസുള്ള കുട്ടികൾ. മഠത്തിന് കീഴിലെ ബാലമന്ദിരം അന്തേവാസികളാണ് ഇരുവരും.
കനത്ത പൊലീസ് കാവലിൽ കോടതിയിൽ കൊണ്ടുവന്ന കുട്ടികളുടെ മൊഴികൾ വീഡിയോവിൽ പകർത്തിയിട്ടുണ്ട്. ജനരോഷം ശക്തമായ സാഹചര്യത്തിൽ മഠത്തിനും ബാലമന്ദിരത്തിനും കനത്ത പൊലീസ് കാവൽ ഏർപെടുത്തി. കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ഒരു വിഭാഗം നേതാക്കളും മഠാധിപതിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് പറയുന്നുണ്ടെങ്കിലും ഇരുപാർടികളും കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്ത് മൂന്നാമത്തെ വലിയ പാർടിയായ ജെഡിഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദലിത്, പിന്നാക്ക പെൺകുട്ടികൾക്ക് നേരെ നടന്ന അതിക്രമത്തിൽ 'പോക്സോ' കേസ് ചുമത്തിയ മഠാധിപതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് പകരം കവചം ഒരുക്കുകയാണ് സർകാറും പൊലീസും ചെയ്യുന്നതെന്ന് കർണാടക ദലിത് സംഘർഷ സമിതി ആരോപിച്ചു. സമിതി പ്രവർത്തകർ ചിത്രദുർഗ ജില്ല ഡെപ്യൂടി കമീഷണർ ഓഫീസിലേക്ക് മാർച് നടത്തി. മഠാധിപതിയുടെ വൈദ്യപരിശോധനയാണ് നിയമപ്രകാരം ആദ്യം നടത്തേണ്ടത്. ഇതുവരെ അതുണ്ടായില്ലെന്ന് മാർചിൽ സംസാരിച്ചവർ ആരോപിച്ചു.
വിവിധ ലിംഗായത്ത് മഠങ്ങളിൽ നിന്നുള്ള 25 സ്വാമിമാർ മഠാധിപതിക്ക് പിന്തുണയുമായി എത്തി. മുരുഗ ശരണയുടെ പ്രവർത്തനങ്ങളിൽ അസൂയയുള്ളവരാണ് ലൈംഗിക ആരോപണത്തിന് പിന്നിലെന്ന് കനകപുര മർലേഗാവി മഠം സ്വാമി മുമ്മഡി ശിവദുർഗ അഭിപ്രായപ്പെട്ടു. മഠാധിപതി സമർപിച്ച മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് ചിത്രദുർഗ അഡി. സെഷൻസ് ജഡ്ജ് വ്യാഴാഴ്ചയിലേക്ക് മാറ്റി.
Keywords: Mangalore, Karnataka, News, Top-Headlines, Molestation, Case, Complaint, Police, Court, Lingayat seer case: Victims Record Statements In Court.