city-gold-ad-for-blogger

Seer Shifted To Hospital | ലൈംഗിക അതിക്രമ കേസ്: പ്രതിയായ ലിംഗായത് മഠാധിപതി അറസ്റ്റില്‍; ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിലേക്ക് മാറ്റി

-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) ചിത്രദുര്‍ഗയിലെ ലിംഗായത് സമുദായ മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണറുവിനെ പ്രായപൂര്‍ത്തിയാകാത്ത ദലിത്, പിന്നാക്ക വിദ്യാര്‍ഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്ന കേസില്‍ പൊലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന ഡിവൈ എസ് പി അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് നടത്തിയതെന്ന് ചിത്രദുര്‍ഗ ജില്ലാ പൊലീസ് സൂപ്രണ്ട് കെ പരശുറാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
         
Seer Shifted To Hospital | ലൈംഗിക അതിക്രമ കേസ്: പ്രതിയായ ലിംഗായത് മഠാധിപതി അറസ്റ്റില്‍; ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിലേക്ക് മാറ്റി

വൈദ്യപരിശോധനക്ക് ശേഷം ജില്ലാ അഡീ. സെഷന്‍സ് ജഡ്ജിന്റെ വസതിയില്‍ ഹാജരാക്കിയ സന്യാസിയെ അവര്‍ നാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇതേത്തുടര്‍ന്ന് ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ച സന്യാസിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ വെള്ളിയാഴ്ച ഉച്ചയോടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
       
Seer Shifted To Hospital | ലൈംഗിക അതിക്രമ കേസ്: പ്രതിയായ ലിംഗായത് മഠാധിപതി അറസ്റ്റില്‍; ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിലേക്ക് മാറ്റി

മഠത്തിന്റെ ഹോസ്റ്റലില്‍ താമസിക്കുന്ന 15,16 പ്രായക്കാരായ രണ്ട് ദലിത്, പിന്നാക്ക വിഭാഗ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു എന്നാണ് മഠാധിപതിക്കെതിരായ കേസ്. 'പോക്‌സോ' ചുമത്തിയിട്ടും സന്യാസിയുടെ അറസ്റ്റ് വൈകുന്നതില്‍ വിവിധ മേഖലകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ നല്‍കിയ പിന്തുണ മഠാധിപതിക്ക് കവചമായെന്നാണ് ആക്ഷേപം.

പൊലീസിന്റേയും സര്‍കാരിന്റേയും നിലപാടിനെതിരെ ബുധനാഴ്ച മുതിര്‍ന്ന അഭിഭാഷകര്‍ കര്‍ണാടക ഹൈകോടതി രജിസ്ട്രാര്‍ ജനറലിന് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈകോടതി ഇടപെടലിന് അവസരം നല്‍കാതെ രാത്രി അറസ്റ്റ് ചെയ്തത്. സിദ്ധാര്‍ത്ഥ് ഭൂപതി, ശ്രീറാം ടി നായക്, ബിസി ഗണേഷ് പ്രസാദ്, വി ഗണേഷ്, കെഎ പൊന്നണ്ണ എന്നിവരാണ് കത്തെഴുതിയത്.

പോക്‌സോ കൂടാതെ പട്ടിക ജാതി/വര്‍ഗ അതിക്രമം തടയല്‍ നിയമം ഉള്‍പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സന്യാസിക്കെതിരെ കേസെടുത്തത്. ഹോസ്റ്റല്‍ വാര്‍ഡന്‍, ഇരകളെ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചവര്‍ തുടങ്ങിയവരേയും കേസില്‍ പ്രതിചേര്‍ത്തതായി ജില്ലാ പൊലീസ് മേധാവി പരശുറാം പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Crime, Assault, Molestation, Arrested, Karnataka, Mangalore, Lingayat Seer, Lingayat Seer Admitted To Hospital After Arrest In POCSO Case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia