മാതാവിന്റെ മരണത്തിന് കാരണക്കാരനെന്ന് പറഞ്ഞ് പിതാവിനെ കൊലപ്പെടുത്തിയ മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
Oct 12, 2018, 10:53 IST
മംഗളൂരു: (www.kasargodvartha.com 12.10.2018) മാതാവിന്റെ മരണത്തിന് കാരണക്കാരനെന്ന് പറഞ്ഞ് പിതാവിനെ കൊലപ്പെടുത്തിയ മകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മൂഡബിദ്രി കരിങ്കാലയിലെ ഡോള്‍ഫി ഗോവസിനെ (33)യാണ് മംഗളൂരു പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍ ജഡ്ജി കഡ്ലൂര്‍ സത്യനാരായണ ആചാര്യ ജീവപര്യന്തം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിതാവിനെ കൊലപ്പെടുത്തുകയും സഹോദരനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.
2017 ഏപ്രിലിലാണ് അമ്മയുടെ മരണത്തിന് കാരണക്കാരനെന്ന് പറഞ്ഞ് പിതാവ് പോള്‍ ഗോവസിനെയും സഹോദരന്‍ സ്റ്റാനി ഗോവസിനെയും ആക്രമിച്ചത്. കത്തികൊണ്ട് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ പോള്‍ മരണപ്പെടുകയായിരുന്നു. കൊലപാതകം, വധശ്രമം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. പരിക്കേറ്റ സഹോദരന്‍ സ്റ്റാനിക്ക് ഡോള്‍ഫി 50,000 രൂപ നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
മൂഡബിദ്രി പോലീസ് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്ര നായിക്കാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 36 സാക്ഷികളെ വിസ്തരിച്ചു. പിഴയായി വിധിച്ച തുക അടച്ചില്ലെങ്കില്‍ ആറുമാസംകൂടി പ്രതി തടവ് അനുഭവിക്കണം.
Keywords: Mangalore, news, Top-Headlines, National, Crime, Death, court, Life imprisonment for son Dolphy for murder of Paul Goveas
< !- START disable copy paste -->