Compensation distributed | മണ്ണിടിഞ്ഞ് മരിച്ച 3 മലയാളികളുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി 5 ലക്ഷം രൂപ വീതം കൈമാറി
Jul 13, 2022, 17:32 IST
-സൂപ്പി വാണിമേല്‍
മംഗ്‌ളുറു: (www.kasargodvartha.com) മണ്ണിടിഞ്ഞ് മരിച്ച ബണ്ട് വാള്‍ പഞ്ചിക്കല്ല് ഹെന്റി കാര്‍ലോ പ്ലാന്റേഷനിലെ മൂന്ന് മലയാളി റബര്‍ ടാപിങ് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍കാറിന്റെ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കൈമാറി. പാലക്കാട് അയിലൂര്‍ കയറാടി കൈതച്ചിറയില്‍ മൂത്തേടത്ത് വീട്ടില്‍ ബിജു (46), മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്ക് പനക്കല്‍ കുറ്റിയില്‍ സന്തോഷ് (43), കൊടുമണ്‍ ഐക്കാട് പാറവിളയില്‍ ബാബു (46) എന്നിവരായിരുന്നു കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.
ഇവര്‍ താമസിക്കുന്ന വാടക വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണായിരുന്നു അപകടം. കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ചെകുകള്‍ കൈമാറിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നളിന്‍ കുമാര്‍ കടീല്‍ എംപി, റവന്യൂ മന്ത്രി ആര്‍ അശോക്, മറ്റു മന്ത്രിമാരായ എസ് അങ്കാറ, വി സുനില്‍ കുമാര്‍, സി സി പടില്‍, എംഎല്‍എമാരായ രാജേഷ് നായിക്, സഞ്ജീവ് മതണ്ടൂറു, മുന്‍മന്ത്രി പ്രമോദ് മാധവ് രാജ്, ദക്ഷിണ കന്നഡ ജില്ല ഡെപ്യൂടി കമീഷനര്‍ ഡോ. കെ വി രാജേന്ദ്ര, പഞ്ചിക്കല്ല് പഞ്ചായത് പ്രസിഡണ്ട് സഞ്ജീവ് പൂജാരി എന്നിവര്‍ പങ്കെടുത്തു.

Keywords: News, National, Top-Headlines, Karnataka, Mangalore, Minister, Death, Government, Accidental-Death, Landslide death, Basavaraj Bommai, Chief minister of Karnataka, Landslide death: Rs 5 lakh distributed to victims' family.
< !- START disable copy paste --> 