Lamp lighting | ഇൻഡ്യാന കോളേജ് ഓഫ് നഴ്‌സിംഗിൽ ലാംപ് ലൈറ്റിംഗ് പ്രതിജ്ഞയെടുക്കൽ ചടങ്ങ് നടന്നു
മംഗ്ളുറു: (KasaragodVartha) ഇൻഡ്യാന കോളേജ് ഓഫ് നഴ്‌സിംഗിലെ ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ലാംപ് ലൈറ്റിംഗ് പ്രതിജ്ഞയെടുക്കല്‍ ചടങ്ങ് മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റലിൽ വച്ച് നടന്നു. മസൂദ് കോളേജ് ഓഫ് നഴ്‌സിംഗിലെ പ്രിൻസിപ്പാൾ ഡോ. വീണ ഗ്രെയ്റ്റ ടൂറൊ മുഖ്യാതിഥിയായിരുന്നു. ഇൻഡ്യാന ഹോസ്പിറ്റൽ ചെയർമാൻ ഡോ. അലി കുംബ്ലെ, മാനേജിംഗ് ഡയറക്ടർ ഡോ. യൂസഫ് കുംബ്ലെ, ഇൻഡ്യാന നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മനു കെ ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ചടങ്ങിന് ശേഷം വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
മംഗലാപുരത്തെ പ്രശസ്തമായ ഇൻഡ്യാന ഹോസ്പിറ്റലിലിന്റെ തന്നെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇൻഡ്യാന ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മെഡിക്കൽ യൂണിവേഴ്സിറ്റികളിലൊന്നായ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോളേജിൽ ബി.എസ്.സി നഴ്സിംഗ്, ഫിസിയോതെറാപ്പി, എം ഐ ടി, എ ടി & ഒ ടി, ബി ഒ ടി, എം എൽ ടി, കാർഡിയാക് കെയർ, ഡയാലിസിസ്, പെർഫ്യൂഷ്യൻ ടെക്നോളജി, എമർജൻസി മെഡിസിൻ തുടങ്ങിയ കോഴ്‌സുകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നേടാം.
പഠനത്തിന് ശേഷം രാജ്യത്തെ ഏറ്റവും ഉന്നതമായ ക്വാളിറ്റി അംഗീകാരമായ എൻ എ ബി എച്ച് നേടിയിട്ടുള്ള മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റലിൽ ക്ലിനിക്കൽ ട്രെയിനിംഗ് നേടാനുള്ള അവസരവുമുണ്ട്. ഉള്ളാളിൽ പ്രവർത്തിക്കുന്ന കോളേജിൽ പെൺകുട്ടികൾക്ക് ക്യാമ്പസിനകത്തു തന്നെ ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അന്വേഷണങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക: +91 9448327566, +91 9448545635.