Arrested | 'കടയുടമ ജീവനക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി; വൈദ്യുതാഘാതമേറ്റെതെന്ന് തെറ്റിദ്ധരിപ്പിച്ചു'; ഒടുവിൽ അറസ്റ്റിലായി
Jul 9, 2023, 13:03 IST
മംഗ്ളുറു: (www.kasargodvartha.com) നിസാര കാര്യത്തിന്റെ പേരിൽ കടയുടമ ജീവനക്കാരനെ തീകൊളുത്തി കൊലപ്പെടുത്തുകയും വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് പറഞ്ഞ് പൊതുജനങ്ങളെയും പൊലീസിനെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മംഗ്ളുറു നഗരത്തിലെ മുളിഹിറ്റ്‌ലു ജൻക്ഷനിലാണ് സംഭവം. ഗുജ്‌വാൻ എന്ന ജഗ്ഗു (35) ആണ് മരിച്ചത്. പലചരക്ക് കടയുടമയായ തൗസീഫ് ഹുസൈനെയാണ് (32) മംഗ്ളുറു സൗത് പൊലീസ് അറസ്റ്റ് ചെയ്തത്.
'ശനിയാഴ്ച രാവിലെ കടയുടെ ഗോഡൗണിൽ ഗുജ്‌വാനും തൗസീഫ് ഹുസൈനും തമ്മിൽ തർക്കമുണ്ടായി. ഹുസൈൻ ഗുജ്‌വാനെ കുപ്പി കൊണ്ട് അടിച്ച ശേഷം 8.30 ഓടെ തീ കൊളുത്തുകയായിരുന്നു. ഏതാനും മിനിറ്റുകൾക്ക് ശേഷം തീ അണച്ച് ഗുജ്‌വാനെ ഉച്ചയ്ക്ക് 1.30 വരെ ഗോഡൗണിൽ തന്നെ കിടത്തി. ശേഷം ഗുജ്‌വാന് വൈദ്യുതാഘാതമേറ്റതായി പറഞ്ഞ്, ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഹുസൈൻ അയൽവാസികളെ വിളിച്ചു.
ഗുജ്‌വാനെ ഗവ. വെൻലോക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അയൽക്കാർ സഹായിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സിറ്റി സൗത് പൊലീസ് ദ്രുതഗതിയിൽ അന്വേഷണം നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്‌തു. സമീപത്തെ പ്രദേശവാസികളിൽ നിന്നും മൊഴിയെടുത്തു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ തൗസീഫ് ഹുസൈനെ അറസ്റ്റ് ചെയ്യുകയായിരുന്നു', സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ആർ ജെയിൻ പറഞ്ഞു.
Keywords: Karnataka, Mangalore, Crime, Obituary, Murder, Killed, Arrest, Police, Wenlock Hospital, Labourer murdered in Mangaluru, owner arrested.