Leaders Visited | കുമാര സ്വാമിയും സിഎം ഇബ്രാഹീമും പ്രവീണിന്റേയും മസ്ഊദിന്റെയും വീട് സന്ദർശിച്ചു
Aug 1, 2022, 16:36 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) മുൻ മുഖ്യമന്ത്രി എച് ഡി കുമാര സ്വാമി, ജെഡിഎസ് സംസ്ഥാന പ്രസിഡണ്ട് സി എം.ഇബ്രാഹിം എന്നിവർ തിങ്കളാഴ്ച ഉച്ചയോടെ, കൊല്ലപ്പെട്ട യുവമോർച നേതാവ് പ്രവീൺ നെട്ടെറുവിന്റെ വീട് സന്ദർശിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം ചിലവിട്ട നേതാക്കൾ അവരെ ശ്രദ്ധയോടെ കേട്ടു. അഞ്ച് ലക്ഷം രൂപയുടെ ചെക് കുടുംബത്തിന് നൽകി. ബി എം ഫാറൂഖ്, ഭോജെ ഗൗഡ, ജില്ലയിലെ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.
തുടർന്ന് നേതാക്കൾ ബെല്ലാരെയിൽ, കൊല്ലപ്പെട്ട കാസർകോട് സ്വദേശി മുഹമ്മദ് മസ്ഊദിന്റെ വീടും സന്ദർശിച്ചു. സഹോദരങ്ങളേയും അമ്മാവനേയും സാന്ത്വനിപ്പിച്ച കുമാരസ്വാമി അഞ്ചുലക്ഷം രൂപയുടെ ചെക് കൈമാറി.

Keywords: Kumara Swamy and CM Ibrahim visited house of Praveen and Masood, Karnataka, Mangalore, News, Top-Headlines, Kasaragod, House, Chief minister.