city-gold-ad-for-blogger

Dhruva Narayan | കർണാടക പിസിസി വർകിംഗ് പ്രസിഡണ്ട് ദ്രുവ നാരായണന്റെ സംസ്കാരം ഞായറാഴ്ച; അന്ത്യാഞ്ജലി അർപിച്ച് അനവധി പേർ

മംഗ്ളുറു: (www.kasargodvartha.com) അന്തരിച്ച കെപിസിസി വർകിംഗ് പ്രസിഡണ്ട് ആർ ദ്രുവ നാരായണിന്റെ സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ജന്മനാടായ ചാമരാജ നഗർ ഹെഗ്ഗവഡി ഗ്രാമത്തിൽ നടക്കും. മൈസൂറു വിജയനഗറിലെ വീട്ടിലെത്തി പാർടി നേതാക്കളും പ്രവർത്തകരും നാട്ടുകാരും ഉൾപെടെ ആയിരങ്ങൾ അന്തിമോപചാരം അർപിച്ചു.
  
Dhruva Narayan | കർണാടക പിസിസി വർകിംഗ് പ്രസിഡണ്ട് ദ്രുവ നാരായണന്റെ സംസ്കാരം ഞായറാഴ്ച; അന്ത്യാഞ്ജലി അർപിച്ച് അനവധി പേർ

നെഞ്ചുവേദനയെത്തുടർന്ന് മൈസൂറു വിവി മൊഹല്ലയിലെ ഡിആർഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച ദ്രുവ നാരായണ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ വീണയും മക്കളായ ബെംഗ്ളൂറിലെ അഭിഭാഷകൻ ദർശൻ, ധീരൻ എന്നിവർ അടുത്തുണ്ടായിരുന്നു. പട്ടിക ജാതി സംവരണ മണ്ഡലങ്ങളായ ശാന്തമരഹള്ളിയിൽ നിന്ന് 2004ലും കൊല്ലെഗളിൽനിന്ന് 2008ലും എംഎൽഎയായിരുന്നു. 2009ലും 2014ലും എംപിയുമായി.

Keywords:  Mangalore, News, Top-Headlines, Latest-News, KPCC, KPCC-president, Death, Obituary, Karnataka, MLA, MP, KPCC working president Dhruva Narayan passes away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia