Kollur temple | വീഥികളിൽ 5 ലക്ഷത്തിൻ്റെ റോസാ പൂക്കൾ നിരത്തി; 2 കോടി മൂല്യമുള്ള പുതുരഥത്തിൽ എഴുന്നള്ളി മൂകാംബിക ദേവി; വീഡിയോ വൈറൽ
Mar 24, 2023, 14:48 IST
കൊല്ലൂർ: (www.kasargodvartha.com) വീഥികളിൽ അഞ്ച് ലക്ഷത്തിൻ്റെ റോസാ പൂക്കൾ നിരത്തി, രണ്ട് കോടി മൂല്യമുള്ള പുതുരഥത്തിൽ എഴുന്നള്ളുന്ന മൂകാംബിക ദേവിയുടെ വീഡിയോ വൈറലായി. കഴിഞ്ഞയാഴ്ച നടന്ന മഹാരഥോത്സവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആവണിപ്ലാവിലും തേക്കിലും തീർത്ത പുതിയ ബ്രഹ്മരഥത്തിലാണ് മൂകാംബികദേവി എഴുന്നള്ളിയത്.
400 വർഷം പഴക്കമുള്ള രഥം മാറ്റിയ വേളയിൽ പുതുരഥത്തിൽ മുകാംബിക ദേവി ഭക്തരെ കാണാൻ എഴുന്നള്ളി എന്നതായിരുന്നു ചടങ്ങിന്റെ പ്രത്യേകത. അഞ്ചുലക്ഷത്തിന്റെ പനിനീർപൂക്കൾ വിതറിയിരുന്ന വീഥിയിൽ കൂടിയായിരുന്നു മൂകാംബികാദേവി എഴുന്നള്ളിയ രണ്ടുകോടി മൂല്യമുള്ള ബ്രഹ്മരഥത്തിൻ്റെ ചക്രങ്ങൾ ഉരുണ്ടത്.
ചുകപ്പും മഞ്ഞയും ഇടകലർന്ന റോസാദലങ്ങളാണ് രഥ വീഥിയിൽ വിതറിയത്. ആയിരങ്ങളാണ് ഈ ചടങ്ങിന് സാക്ഷികളായത്. ക്ഷേത്രം മുഖ്യ തന്ത്രി ഡോ.കെ രാമചന്ദ്ര അഡിഗ കർമികത്വ വഹിച്ചു.