city-gold-ad-for-blogger

കിഷൻ ഹെഗ്ഡെ കൊലപാതക കേസ്; അന്വേഷത്തിന് പ്രത്യേക പൊലീസ് സംഘം

കാർക്കള: (www.kasargodvartha.com 26.09.2020) ഹിരിയാഡ്കയില്‍ വ്യാഴാഴ്ച ഗുണ്ട കിഷൻ ഹെഗ്ഡെയെ പട്ടാപകല്‍ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക പൊലീസ് സംഘം രൂപവത്കരിച്ചു. നാല് സംഘങ്ങളായാണ് പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കുക. കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ സംഘങ്ങൾ ബെംഗളൂരുവിലേക്കും മംഗളൂരുവിലേക്കും പോയതയാണ് വിവരം. കൊലപാതകം നടക്കുന്നതിന് മുമ്പ് കിഷൻ ഹെഗ്ഡെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് നടത്തുന്നത്.
കിഷൻ ഹെഗ്ഡെ കൊലപാതക കേസ്;  അന്വേഷത്തിന് പ്രത്യേക പൊലീസ്  സംഘം


അതെ സമയം  കൊലയാളികൾ  ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ ഇരുവത്തൂരിലെ വന പ്രദേശത്ത്  ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഈ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേര്‍ ധര്മ സ്ഥലയിലേക്ക്  കടന്നതായി  പൊലീസിന് വിവരം ലഭിച്ചു. മൂന്ന് പേര്‍
കാർകളയിൽ തന്നെയുണ്ടെന്ന് സൂചനയുണ്ട്. കൊല ചെയ്യപ്പെട്ട കിഷൻ ഹെഗ്ഡെ ബുധനാഴ്ച സുഹൃത്തുക്കളോടൊപ്പം കാർകള സന്ദര്‍ശിച്ചിരുന്നു.

അധോലോകവുമായി കിഷൻ ഹെഗ്ഡെയ്ക്ക് ബന്ധമുണ്ടായിരുന്നതായും  ഈ ശത്രുത മൂലമാണ് കൊലപാതകം നടന്നിരുന്നതെന്നും പോലീസ് സംശയിക്കുന്നു. പ്രതികളെ പൊലീസ് പിടികൂടിയതിനു ശേഷം മാത്രമേ യഥാർത്ഥ വിവരങ്ങൾ പുറത്തുവറുകയുള്ളു.


Keywords:  Mangalore, news, Karnataka, Police, case, Special-squad, Investigation, arrest, complaint, Kishan Hegde murder case; Special police team to investigate

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia