Rescued | തട്ടിക്കൊണ്ടുപോയ സ്‌കൂൾ വിദ്യാർഥിയെ പൊലീസിന്റെ സഹായത്തിൽ രക്ഷപ്പെടുത്തി; 2 പേർ അറസ്റ്റിൽ; ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ
Jan 6, 2023, 19:48 IST
മംഗ്ളുറു: (www.kasargodvartha.com) തട്ടിക്കൊണ്ട് പോയ സ്‌കൂൾ വിദ്യാർഥിയെ പൊലീസ് രക്ഷപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കർണാടക കലബുറഗിയിലാണ് സംഭവം നടന്നത്. ജനുവരി നാലിന് നാലാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി മാതാപിതാക്കളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. കലബുറഗി ജില്ലയിലെ അരുൺ ഭജന്ത്രി, ലക്ഷ്മണ ഭജന്ത്രി എന്നിവരാണ് അറസ്റ്റിലായത്. സംഭവം സ്‌കൂളിൽ പോകുന്ന കുട്ടികളുള്ള രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയിരുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ: സിദ്ധേശ്വര കോളനിയിൽ താമസക്കാരനും അധ്യാപകനുമായ ഗുരുനാഥ് റാത്തോഡിന്റെ മകൻ സുദർശനെയാണ് സ്‌കൂളിൽ പോകുമ്പോൾ പ്രതികൾ തട്ടിക്കൊണ്ടുപോയത്. കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി സ്കൂൾ ബസ് കാത്തുനിൽക്കുകയായിരുന്നു. ആശുപത്രിയുടെ വിലാസം ചോദിക്കാനെന്ന വ്യാജേന ഓടോറിക്ഷയിൽ എത്തിയ പ്രതികൾ കുട്ടിയുമായി സംസാരിക്കുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
പ്രതികൾ പിന്നീട് കുട്ടിയുടെ പിതാവിനെ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെടുകയും വിസമ്മതിച്ചാൽ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിൽ അറിയിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ, പിതാവ് വിശ്വവിദ്യാലയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഉടൻ അന്വേഷണം ഏറ്റെടുത്ത പൊലീസ് സൈബർ സെലിന്റെ സഹായത്തോടെ പ്രതികൾക്കായി വല വിരിച്ചു. പൊലീസ് അടുത്തെത്തിയെന്ന് അറിഞ്ഞതോടെ തട്ടിക്കൊണ്ടുപോയവർ കുട്ടിയെ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
കലബുറഗി താലൂകിലെ പാലാ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് കുട്ടിയെ ഉപേക്ഷിച്ചത്. അസമയത്ത് സ്കൂൾ യൂണിഫോമിൽ കുട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കുട്ടിയെ മാതാപിതാക്കളെ ഏൽപിക്കുകയും, സൈബർ സെലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ പ്രതികളെ പിടികൂടുകയും ചെയ്തു'.
Keywords: Karnataka, Mangalore, News, Top-Headlines, Latest-News, Police, Student, Kidnap, Kidnap-case, Missing, Investigation, Arrest, Crime, Students, Hospital, Kidnapped Kalaburagi schoolboy rescued by police, two arrested.