city-gold-ad-for-blogger

Action against policemen | ലോക് ഡൗണ്‍ സമയം മരുന്ന് വാങ്ങാന്‍ ഇറങ്ങിയ യുവാവിന് മര്‍ദനം; സിഐ, എസ്‌ഐ അടക്കം 3 പൊലീസുകാര്‍ക്കെതിരെ നടപടിക്ക് മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശ

-സൂപ്പി വാണിമേല്‍

മംഗ്‌ളുറു: (www.kasargodvartha.com) കോവിഡ് ലോക് ഡൗണ്‍ സമയം മാതാവിന് മരുന്നുവാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും പരാതി രെജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തെന്ന പരാതിയില്‍ ഭട്കല്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിക്ക് കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശ. സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ദിവാകര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഭരത് കുമാര്‍, കോണ്‍സ്റ്റബിള്‍ കുബേര്‍ എന്നിവര്‍ക്കെതിതിരെയാണ് നടപടി. എസ് ഐയും കോണ്‍സ്റ്റബിളും 50,000രൂപ വീതം പിഴയും അടക്കണം.
                         
Action against policemen | ലോക് ഡൗണ്‍ സമയം മരുന്ന് വാങ്ങാന്‍ ഇറങ്ങിയ യുവാവിന് മര്‍ദനം; സിഐ, എസ്‌ഐ അടക്കം 3 പൊലീസുകാര്‍ക്കെതിരെ നടപടിക്ക് മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശ

മുഹമ്മദ് ഹസന്‍ ഇര്‍ശാദ് ഗുഡയുടെ പരാതിയാണ് കമീഷന്‍ പരിഗണിച്ചത്. കോവിഡ് ലോക് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ 2020 ജൂലൈ എട്ടിന് വൈകുന്നേരം ഏഴിന് ഉമ്മക്ക് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു ഇര്‍ശാദ്. വഴിയില്‍ തടഞ്ഞ എസ് ഐ ഭരത്കുമാറും പൊലീസ് വാഹനത്തിന്റെ ഡ്രൈവറായ കോണ്‍സ്റ്റബിള്‍ കുബെറും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. പരുക്കേറ്റ യുവാവ് മൂന്ന് മാസം ചികിത്സയില്‍ കഴിഞ്ഞു. സംഭവം സംബന്ധിച്ച് പരാതി നല്‍കാന്‍ തന്റെ ഭാര്യാസഹോദരന്‍ ഭട്കല്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും സര്‍കിള്‍ ഇന്‍സ്പെക്ടര്‍ ദിവാകര്‍ ആട്ടിയിറക്കുകയാണ് ചെയ്തതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ രഘുവേന്ദ്രയുടെ സഹായത്തോടെ മനുഷ്യാവകാശ കമീഷന് നല്‍കിയ പരാതിയില്‍ ഇര്‍ശാദ് പറഞ്ഞു.
         
Action against policemen | ലോക് ഡൗണ്‍ സമയം മരുന്ന് വാങ്ങാന്‍ ഇറങ്ങിയ യുവാവിന് മര്‍ദനം; സിഐ, എസ്‌ഐ അടക്കം 3 പൊലീസുകാര്‍ക്കെതിരെ നടപടിക്ക് മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശ
         സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ദിവാകര്‍                    സബ് ഇന്‍സ്‌പെക്ടര്‍ ഭരത് കുമാര്‍

കര്‍ശനമായ വകുപ്പുതല നടപടിയാണ് കമീഷന്‍ നിര്‍ദേശിച്ചത്. കൈക്കൊണ്ട നടപടി സംബന്ധിച്ച് റിപോര്‍ട് ഓഗസ്റ്റ് 15നകം ഹാജരാക്കാന്‍ കമീഷന്‍ അഡീ. ഗവ. സെക്രടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കി.
രണ്ടുവര്‍ഷം വൈകിയാണെങ്കിലും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വരുന്നതില്‍ സന്തോഷമുണ്ടെന്ന് ഇര്‍ശാദ് പറഞ്ഞു. കമീഷന്റെ നോടീസ് കൈപ്പറ്റിയതായി അറിയിച്ച സി ഐ ദിവാകര്‍ മറ്റു ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

Keywords: News, National, Top-Headlines, Police, Karnataka, Assault, Lockdown, Police-officer, Mangalore, Complaint, KHRC orders enquiry, fine against Bhatkal policemen.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia