city-gold-ad-for-blogger

Raid | വിമാന ഇന്ധനം ചോർത്തി പകരം മണ്ണെണ്ണ മിശ്രിതം നിറക്കുന്ന കേന്ദ്രം കണ്ടെത്തി

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com)
വ്യോമയാന ടർബയിൻ ടാങ്കുകളിൽ നിന്ന് ഇന്ധനം ചോർത്തി അത്രയും അളവിൽ മണ്ണെണ്ണ മിശ്രിതം നിറക്കുന്ന കേന്ദ്രം മംഗ്ളുറു സൂറത്കൽ ബളയിൽ കണ്ടെത്തി. പൊലീസും ഭക്ഷ്യവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്. ഭൂമിക്കടിയിലേക്ക് അസാധാരണമായ രീതിയിൽ പൈപ് ലൈൻ കണ്ട നാട്ടുകാർ വിവരം നൽകിയതനുസരിച്ചാണ് പരിശോധന നടത്തിയത്.
  
Raid | വിമാന ഇന്ധനം ചോർത്തി പകരം മണ്ണെണ്ണ മിശ്രിതം നിറക്കുന്ന കേന്ദ്രം കണ്ടെത്തി

40 ലക്ഷം രൂപ വിലവരുന്ന രണ്ട് ടാങ്കറുകൾ, 12ലക്ഷം വിലയുള്ള പികപ് വാൻ, ലക്ഷങ്ങൾ വില കണക്കാക്കുന്ന 16,000 ലിറ്റർ വ്യോമയാന ഇന്ധനം, ഡ്രമുകൾ, ജനറേറ്റർ എന്നിവ പിടിച്ചെടുത്തു. അധികൃതരുടെ സാന്നിധ്യം അറിഞ്ഞ് കവർചാ സംഘം രക്ഷപ്പെട്ടു. വ്യോമ ടാങ്കുകളിൽ നിന്ന് ചോർത്തുന്ന ഇന്ധനം ഡ്രമുകളിൽ നിറച്ച് പികപ് വാനിൽ സങ്കേതത്തിലേക്ക് എത്തിക്കുകയാണ് ചെയ്തിരുന്നത്. മറ്റൊരു ഡ്രമിൽ നിന്നുള്ള മണ്ണെണ്ണ മിശ്രിതം പകരം നിറയ്ക്കും. ഇന്ധനം ടാങ്കറുകളിലേക്ക് മാറ്റും.
  
Raid | വിമാന ഇന്ധനം ചോർത്തി പകരം മണ്ണെണ്ണ മിശ്രിതം നിറക്കുന്ന കേന്ദ്രം കണ്ടെത്തി

10 വർഷം മുമ്പ് മംഗ്ളുറു ഐ ജിയായിരുന്ന സത്യനാരായണ നടത്തിയ അർധരാത്രി റെയ്ഡിൽ ഇന്ധനം ചോർത്തൽ സങ്കേതം കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ശേഷം സംഘം വീണ്ടും പഴയ ഏർപാട് തുടങ്ങിയതും പൊലീസും അധികൃതരും കണ്ണടക്കുന്നതും ചില സൂചനകൾ നൽകുന്നു. പരിശോധനയിൽ കവർച സംഘത്തിൽ ആരേയും പിടികിട്ടാത്തതും ദുരൂഹതയുണർത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു.

Keywords:  Karnataka, Mangalore, News, Top-Headlines, Latest-News, Investigation, Kerosene, Kerosene adulteration in aviation fuel busted.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia