Vande bharat | വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്കും; കാസര്‍കോട്ടുകാര്‍ക്ക് സന്തോഷിക്കാന്‍ വകയില്ല; സര്‍വീസ് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ
Apr 2, 2023, 12:15 IST
കാസര്‍കോട്: (www.kasargodvartha.com) ഒടുവില്‍ കേരളത്തിലേക്കും വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നു. അടുത്ത മാസം പകുതിയോടെ പരീക്ഷണ ഓട്ടം നടത്തും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയായിരിക്കും സര്‍വീസ് നടത്തുകയെന്നാണ് വിവരം. വന്ദേ ഭാരത് ട്രെയിനുകളുടെ അറ്റകുറ്റപണിക്കുള്ള സൗകര്യങ്ങള്‍ കൊച്ചുവേളിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. എട്ട് കോചുകളുടെ ട്രെയിനായിരിക്കും കേരളത്തിന് ലഭിക്കുക. തിരക്കിനനുസരിച്ച് പിന്നീട് കോചുകളുടെ എണ്ണം കൂട്ടുമെന്നാണ് അറിയുന്നത്.
അതേസമയം, വന്ദേ ഭാരത് എക്സ്പ്രസിന്റെ കാര്യത്തിലും കാസര്‍കോടിന് അവഗണന നേരിടേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. നേരത്തെ തിരുവനന്തപുരം - മംഗ്‌ളുറു പാതയില്‍ സര്‍വീസ് നടത്താനാണ് ആലോചിച്ചിരുന്നുവെങ്കിലും അധികൃതര്‍ അതില്‍ നിന്ന് പിന്നോട്ട് പോയതായാണ് റിപോര്‍ടുകള്‍. സര്‍വീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടായേക്കും. റെയില്‍വേ വികസനത്തില്‍ ഏറ്റവും അവഗണന നേരിടുന്ന കാസര്‍കോട്ട്, ജില്ലാ ആസ്ഥാനത്ത് പോലും പല സുപ്രധാന ട്രെയിനുകള്‍ക്കും സ്റ്റോപില്ല.
ആവശ്യത്തിന് ട്രെയിന്‍ സര്‍വീസുകളില്ലാതെ യാത്രക്കാര്‍ പ്രയാസം നേരിടുകയാണ്. കൂടാതെ കാസര്‍കോട്ടെ റെയില്‍വേ സ്റ്റേഷനുകളും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വീര്‍പ്പുമുട്ടുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെ വന്ദേ ഭാരത് എക്സ്പ്രസിന്റെ കാര്യത്തിലും കാസര്‍കോട് ജില്ല അവഗണിക്കപ്പെടുന്നതില്‍ പൊതുജനങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എംപി, എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ടി നേതാക്കളും, പൊതുപ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ശക്തമായി ഇടപെട്ട് കൊണ്ട് വന്ദേ ഭാരത് എക്സ്പ്രസ് മംഗ്‌ളൂറിലേക്ക് വരെ നീട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
ലോകോത്തര യാത്രാ സൗകര്യങ്ങളുള്ള രാജ്യത്തെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. യാത്രാ സമയം 25% മുതല്‍ 45% വരെ കുറയ്ക്കാമെന്നതാണ് ശ്രദ്ധേയമായ കാര്യം. 52 സെകന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ വന്ദേ ഭാരതിന് കഴിയും. എല്ലാ കോചുകളിലും ഓടോമാറ്റിക് ഡോറുകള്‍, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഓഡിയോ-വിഷ്വല്‍ പാസന്‍ജര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, വിനോദ ആവശ്യങ്ങള്‍ക്കായി വൈ-ഫൈ, വളരെ സുഖപ്രദമായ ഇരിപ്പിടങ്ങള്‍. എക്‌സിക്യൂടീവ് ക്ലാസില്‍ കറങ്ങുന്ന കസേരകള്‍, എല്ലാ കോചുകളിലും ചൂടുള്ള ഭക്ഷണം, ചൂടുള്ളതും തണുത്തതുമായ പാനീയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ വന്ദേ ഭാരതിന്റെ പ്രത്യേകതയാണ്. കേരളത്തിന് അനുവദിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് തുടങ്ങിയാല്‍ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപുകള്‍ ഉണ്ടാവുക.
അതേസമയം, വന്ദേ ഭാരത് എക്സ്പ്രസിന്റെ കാര്യത്തിലും കാസര്‍കോടിന് അവഗണന നേരിടേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. നേരത്തെ തിരുവനന്തപുരം - മംഗ്‌ളുറു പാതയില്‍ സര്‍വീസ് നടത്താനാണ് ആലോചിച്ചിരുന്നുവെങ്കിലും അധികൃതര്‍ അതില്‍ നിന്ന് പിന്നോട്ട് പോയതായാണ് റിപോര്‍ടുകള്‍. സര്‍വീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടായേക്കും. റെയില്‍വേ വികസനത്തില്‍ ഏറ്റവും അവഗണന നേരിടുന്ന കാസര്‍കോട്ട്, ജില്ലാ ആസ്ഥാനത്ത് പോലും പല സുപ്രധാന ട്രെയിനുകള്‍ക്കും സ്റ്റോപില്ല.
ആവശ്യത്തിന് ട്രെയിന്‍ സര്‍വീസുകളില്ലാതെ യാത്രക്കാര്‍ പ്രയാസം നേരിടുകയാണ്. കൂടാതെ കാസര്‍കോട്ടെ റെയില്‍വേ സ്റ്റേഷനുകളും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വീര്‍പ്പുമുട്ടുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെ വന്ദേ ഭാരത് എക്സ്പ്രസിന്റെ കാര്യത്തിലും കാസര്‍കോട് ജില്ല അവഗണിക്കപ്പെടുന്നതില്‍ പൊതുജനങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എംപി, എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ടി നേതാക്കളും, പൊതുപ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ശക്തമായി ഇടപെട്ട് കൊണ്ട് വന്ദേ ഭാരത് എക്സ്പ്രസ് മംഗ്‌ളൂറിലേക്ക് വരെ നീട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Keywords: News, Kerala, Kasaragod, Top-Headlines, Mangalore, Karnataka, Indian-Railway, Railway, Train, Travel, Vande bharat Express, Kerala will get Vande bharat Express.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.








