city-gold-ad-for-blogger

ശ്രീനിവാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കിന്റെ തിളക്കവുമായി കാസർകോട്ടെ വിദ്യാർഥികൾ

കാസര്‍കോട്: (www.kasargodvartha.com 11.04.2022) മംഗ്ളൂറിലെ ശ്രീനിവാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കിന്റെ തിളക്കവുമായി കാസർകോട്ടെ രണ്ട് വിദ്യാർഥികൾ. എംകോമിൽ റാങ്ക് നേടി അഖില ജിയും എംസിഎയിൽ റാങ്ക് നേടി ബി വിഘ്നേശ് കാമത്തുമാണ് നാടിന് അഭിമാനമായത്.
                                
ശ്രീനിവാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കിന്റെ തിളക്കവുമായി കാസർകോട്ടെ വിദ്യാർഥികൾ

കളനാട് പുളുന്തോട്ടി പാറമ്മലിലെ ഗംഗാധരൻ - കാർത്യായനി ദമ്പതികളുടെ മകളാണ് അഖില. 88 ശതമാനം മാർകോടെയാണ് റാങ്ക് നേട്ടം. എസ് എസ് എൽ സിയും പ്ലസ് ടുവും ഉദുമ ജി എച് എസ് എസിൽ നിന്നും ബികോം മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ നിന്നുമാണ് അഖില പൂർത്തിയാക്കിയത്. റാങ്ക് നേട്ടത്തിൽ സന്തോഷമുണ്ടെന്നും അകൗണ്ടിങ് മേഖലയിൽ ജോലി ചെയ്യാനാണ് താത്പര്യമെന്നും അഖില കാസർകോട് വാർത്തയോട് പറഞ്ഞു. കളനാട് ജമാഅത് ഹൈദ്രോസ് ഹയർ സെകൻഡറി സ്‌കൂൾ അധ്യാപിക ജിഷ സഹോദരിയാണ്.

മാസ്റ്റർ ഓഫ് കംപ്യൂടർ ആപ്ലികേഷൻ (എംസിഎ) പരീക്ഷയിൽ സ്വർണമെഡലോടെയാണ് ബി വിഘ്നേശ് കാമത്ത് റാങ്ക് സ്വന്തമാക്കിയത്. കാഞ്ഞങ്ങാട് വെള്ളിക്കോത്തെ ബി മുകുന്ദറായ കാമത്ത് - മായ എം കാമത്ത് ദമ്പതികളുടെ മകനാണ്.

Keywords: News, Kerala, Kasaragod, Karnataka, Mangalore, Students, University, Rank, Education, Kalanad, Srinivas University, Kasargod students bagged first rank from Srinivas University.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia