city-gold-ad-for-blogger

Fazil Murder | മുഹമ്മദ് ഫാസില്‍ വധം ഹിന്ദുവിന്റെ പരസ്യ പ്രതികാരമെന്ന് വി എച് പി നേതാവ് ശരണ്‍

-സൂപ്പി വാണിമേല്‍

മംഗ്ളുറു: (www.kasargodvartha.com) യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടാറു വധത്തില്‍ ഹിന്ദുക്കളുടെ പകരം വീട്ടലായിരുന്നു സൂറത്കലിലെ മുഹമ്മദ് ഫാസിലിന്റെ കൊലപാതകം എന്ന വെളിപ്പെടുത്തലുമായി വിശ്വഹിന്ദു പരിഷത്ത് മേഖല സെക്രടറി ശരണ്‍ പമ്പുവെല്‍. ഷിവമോഗ്ഗയില്‍ ഞായറാഴ്ച ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മയില്‍ ബജ്‌റംഗ്ദള്‍ സംഘടിപ്പിച്ച ധീരദിന റാലിയില്‍ ശരണ്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
                  
Fazil Murder | മുഹമ്മദ് ഫാസില്‍ വധം ഹിന്ദുവിന്റെ പരസ്യ പ്രതികാരമെന്ന് വി എച് പി നേതാവ് ശരണ്‍

'പ്രവീണിന്റെ കൊലപാതകത്തിന് പിന്നിലെ മുസ്ലിം ജിഹാദികള്‍ക്ക് ചോരതുടിക്കുന്ന യുവാക്കള്‍ തക്ക മറുപടി നല്‍കിയത് പതിയിരുന്നായിരുന്നില്ല, തിരക്കുള്ള അങ്ങാടിയില്‍ ആള്‍ക്കൂട്ടം കണ്ടുനില്‍ക്കെയായിരുന്നു. ഹിന്ദു യുവശക്തിയാണ് അവര്‍ പ്രകടിപ്പിച്ചത്', ശരണ്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈ 26നായിരുന്നു പ്രവീണ്‍ വധം. 28ന് മംഗ്ളുറു സൂറത്കലില്‍ വസ്ത്ര സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മുഹമ്മദ് ഫാസിലിനെ (23) അക്രമികള്‍ വെട്ടിക്കൊന്ന് കാറില്‍ രക്ഷപ്പെടുകയായിരുന്നു. പ്രവീണ്‍ നെട്ടാറുവിന്റെ വീട് സന്ദര്‍ശിക്കുകയും 25 ലക്ഷം രൂപ കൈമാറുകയും ചെയ്ത മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മംഗ്‌ളൂറില്‍ തങ്ങിയ ദിവസമായിരുന്നു ഈ കൊലപാതകം. കര്‍ണാടകയിലെ ബന്ധുവീട്ടില്‍ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസര്‍കോട് സ്വദേശി
ബി മസ്ഊദ് (19), പ്രവീണ്‍ നെട്ടാറു (32), മുഹമ്മദ് ഫാസില്‍ (23) എന്നിവരാണ് മേഖലയില്‍ ദിവസങ്ങളുടെ ഇടവേളകളില്‍ കൊല്ലപ്പെട്ടത്.

പ്രവീണിന്റെ കുടുംബത്തിന് സര്‍കാര്‍ സാമ്പത്തിക സഹായത്തിന് പുറമെ ഭാര്യക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലിയും നല്‍കി. 60 ലക്ഷം രൂപ ചിലവില്‍ വീട് നിര്‍മാണം നടക്കുകയാണ്. അതേസമയം മറ്റു രണ്ട് യുവാക്കളുടെ കുടുംബങ്ങള്‍ക്ക് സര്‍കാര്‍ സഹായം നല്‍കുകയോ വീട് സന്ദര്‍ശിക്കും എന്ന വാഗ്ദാനം മുഖ്യമന്ത്രി പാലിക്കുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്.
        
Fazil Murder | മുഹമ്മദ് ഫാസില്‍ വധം ഹിന്ദുവിന്റെ പരസ്യ പ്രതികാരമെന്ന് വി എച് പി നേതാവ് ശരണ്‍

ശരണിനെ അറസ്റ്റ് ചെയ്യണമെന്ന് ഫാസിലിന്റെ പിതാവ്

ശരണ്‍ പമ്പുവെല്‍ നടത്തിയ വെളിപ്പെടുത്തല്‍ അടിസ്ഥാനത്തില്‍ അയാളെ അറസ്റ്റ് ചെയ്ത് കൊലപാതക ആസൂത്രണത്തിലുള്ള പങ്ക് അന്വേഷിക്കണമെന്ന് മുഹമ്മദ് ഫാസിലിന്റെ പിതാവ് ഉമര്‍ ഫാറൂഖ് ആവശ്യപ്പെട്ടു. മംഗ്ളുറു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാറിന് അദ്ദേഹം ഇതുസംബന്ധിച്ച് തിങ്കളാഴ്ച പരാതി നല്‍കി.

'എംബിഎ വിദ്യാര്‍ഥിയായ തന്റെ മകന് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടായിരുന്നില്ല. എട്ടു പേര്‍ ചേര്‍ന്നാണ് ഒരാളെ കൊന്നത്. അത് ധീരതയല്ല, ഭീരുത്വമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനവും മാനവിക സാഹോദര്യവും തകര്‍ക്കാനുള്ള ശ്രമം കൂടിയാണ് ശരരണിന്റേത്. ഇത് ഹിന്ദു ധര്‍മമല്ല. ജനങ്ങളെ തമ്മിലടിപ്പിച്ച് വോട് ബാങ്കുകള്‍ സൃഷ്ടിക്കാനുള്ള കുത്സിത ശ്രമമാണ്. മകന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഒരാളുണ്ടെന്ന് താന്‍ അന്നേ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ആ പേര് ഇപ്പോള്‍ വെളിച്ചത്തുവന്നു, ശരണ്‍ ആണത്', ഉമര്‍ ഫാറൂഖ് പറഞ്ഞു.

Keywords:  Latest-News, National, Mangalore, Karnataka, Politics, Political-News, Controversy, Crime, Murder, Religion, Karnataka VHP leader says 'Hindu power' behind Muslim man's murder.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia