city-gold-ad-for-blogger
Aster MIMS 10/10/2023

Relief | അതിർത്തി മറന്ന് സ്നേഹത്തിന്റെ ഒഴുക്ക്; വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ അയച്ച് കർണാടക സർക്കാർ

Relief
Photo: Arranged

ദുരിതാശ്വാസ സാമഗ്രികളുമായി ഒമ്പത് ട്രക്കുകള്‍ അയച്ചു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. 

ബെംഗളൂരു: (KasargodVartha) ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലേക്ക് കർണാടക സർക്കാർ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ 1.32 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികളുമായി ഒമ്പത് ട്രക്കുകള്‍ അയച്ചു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. 

Relief

ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, യു.ബി. വെങ്കിടേഷ് എംഎൽസി, കെപിസിസി ട്രഷറർ കൃഷ്ണരാജു, ബി. മല്ലികാർജുന, ചന്ദ്രപ്പ, ആനന്ദ്, മഞ്ജുള സമ്പത്ത്, ബി. മോഹൻ, ഗോവർദ്ധൻ റെഡ്ഡി, മുനിരാജു, വെങ്കിടസ്വാമി ഉള്‍പ്പെടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

ബിടിഎം, ജയനഗർ നിയമസഭ മണ്ഡലങ്ങളുടെ നേതൃത്വത്തില്‍ സമാഹരിച്ച ദുരിതാശ്വാസ സാധനങ്ങളുമായാണ് ട്രക്കുകള്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്. ജയനഗർ മുൻ എംഎല്‍എ സൗമ്യ റെഡ്ഡി, മുൻ ബിബിഎംപി മേയർ മഞ്ജുനാഥ് റെഡ്ഡി, നാഗരാജു, മഞ്ജുനാഥ് തുടങ്ങിയവരും ഒപ്പമുണ്ട്.

നേരത്തെ മലയാളിയായ കർണാടക ഊർജമന്ത്രി കെ ജെ ജോർജ് വയനാട്ടിലേക്ക് ലോറികളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ചിരുന്നു. വയനാട് പുനരധിവാസത്തിനായി 100 വീടുകള്‍ കർണാടക സർക്കാർ നിർമ്മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

#Karnataka #Wayanad #Landslide #Relief #India #Kerala #Solidarity

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia