S Angara | ഏഴാമങ്കം മുടങ്ങിയ മന്ത്രി എസ് അംഗാറ രാഷ്ട്രീയ വനവാസത്തിലേക്ക്
Apr 12, 2023, 20:04 IST
-സൂപ്പി വാണിമേല്‍
മംഗ്‌ളുറു: (www.kasargodvartha.com) ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ സംവരണ മണ്ഡലത്തില്‍ ഏഴാം അങ്കത്തിന് മനസ് പാകപ്പെടുത്തിയ മന്ത്രി എസ് അംഗാറ തനിക്ക് സീറ്റില്ലെന്ന് അറിഞ്ഞതോടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ബുധനാഴ്ച സുള്ള്യയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്ദേഹം പറഞ്ഞു, 'ലോബീയിങ് എനിക്ക് വശമില്ല. നീണ്ട കാലം പാര്‍ടിയെ സേവിച്ച് ഒരു കറുപ്പടയാളവും ഉണ്ടാക്കാത്ത എന്നോട് സൂചന പോലും തരാതെ ഇങ്ങിനെ ചെയ്തല്ലോ', തൊണ്ടയിടറിയ അങ്കാര കാവി മേല്‍മുണ്ടിന്‍ തലപ്പില്‍ കണ്ണുകള്‍ തുടച്ചു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് അറിയിച്ച അങ്കാര രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. ഭഗരഥി മുരുള്യയാണ് ഈ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി.
സുള്ള്യയില്‍ 1994ലെ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ കെ കുശലയെ പരാജയപ്പെടുത്തിയാണ് അംഗാറ കന്നി വിജയം നേടിയത്. തുടര്‍ന്നു വന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും മണ്ഡലം അംഗാറയെ തുണച്ചു. 2013ല്‍ ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ ഏഴിടത്തും കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ സുള്ള്യ മണ്ഡലം അംഗാറക്കൊപ്പമാണ് നിന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഡോ. ബി രഘുവിനെ 26,068 വോടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
അംഗാറ രാഷ്ട്രീയ വനവാസം പ്രഖ്യാപിക്കുമ്പോള്‍ നേരത്തെ ഒറ്റത്തവണ സുള്ള്യ പ്രതിനിധാനം ചെയ്ത ആദ്യ ബിജെപിക്കാരനായ എംഎല്‍എ ബകില ഹുക്രപ്പയുടെ ചിത്രം മണ്ഡലത്തിന്റെ മനസിലുണ്ട്. 1983ല്‍ വിജയിച്ച അദ്ദേഹത്തിന് നിയമസഭ പിരിച്ചു വിട്ടതിനാല്‍ 19 മാസം മാത്രമേ എംഎല്‍എയാവാന്‍ കഴിഞ്ഞുള്ളൂ. ലോസ് ഏഞ്ചല്‍സില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ കര്‍ണാടക സര്‍കാരിനെ പ്രതിനിധാനം ചെയ്ത അദ്ദേഹം ഗുതിഗാറു പഞ്ചായത് പ്രസിഡണ്ടുമായിരുന്നു. പട്ടിണിയോട് പൊരുതാന്‍ ഇതൊന്നും തുണക്കാതെ പലരുടെയും തോട്ടങ്ങളില്‍ റബര്‍ ടാപിങ് ജോലി ചെയ്തായിരുന്നു അദ്ദേഹം ജീവിച്ചത്.

ഹുക്രപ്പ, മുൻ എംഎൽഎ റബർ ടാപിങ് ജോലിയിൽ
250 രൂപ തന്റെ ബാങ്ക് അകൗണ്ടിലും 4000 രൂപയുടെ മാല ഭാര്യയുടെ കഴുത്തിലും എന്നായിരുന്നു ഹുക്രപ്പയുടെ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ച കണക്ക്. ദീര്‍ഘനാളത്തെ കിടപ്പുരോഗത്തില്‍ ദാരിദ്ര്യം കൂട്ടായ മുന്‍ ബിജെപി എംഎല്‍എക്ക് 2017 നവംബറില്‍ മരിക്കുമ്പോള്‍ 68 വയസായിരുന്നു. കോടി രൂപയുടെ ആസ്തിയും 12 ലക്ഷം രൂപയുടെ ബാധ്യതയും സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ച അംഗാറയാണ് ബിജെപി എംഎല്‍എമാരില്‍ ഏറ്റവും സാമ്പത്തിക പിന്നാക്കക്കാരന്‍. ടാപിങ് കത്തി പിടിച്ച മുന്‍ഗാമിയുടെ ചരിത്രം എംഎല്‍എ പെന്‍ഷന്‍ തിരുത്തിയേക്കാം എന്ന് പറയുന്നു.
Keywords: Karnataka-Election-News, Sullia-News, BJP-News, Mangalore News, Karnataka News, Political News, Karnataka Politics, Mangalore Politics, BJP News, Karnataka: Minister Angara announces political retirement.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.