city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കർണാടക നിയന്ത്രണങ്ങളിൽ അയവ് വരുത്തിയേക്കും; സൂചനകൾ നൽകി ഉപമുഖ്യമന്ത്രി

മംഗളൂരു: (www.kasargodvartha.com 25.02.2021) കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് ഉണ്ടെങ്കിൽ മാത്രമേ കർണാടകയിലേക്ക് കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കൂവെന്ന ഉത്തരവിൽ സർകാർ അയവ് വരുത്തിയേക്കും. കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ ആണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.

                                                                      
കർണാടക നിയന്ത്രണങ്ങളിൽ അയവ് വരുത്തിയേക്കും; സൂചനകൾ നൽകി ഉപമുഖ്യമന്ത്രി

ദിനേന കർണാടകയിലേക്ക് പോയി വരുന്നവർക്ക് എല്ലാ ദിവസവും കോവിഡ് നെഗറ്റീവ് സെർടിഫികറ്റ് ഹാജരാക്കുക പ്രയാസകരമാണ്, അത്തരം ആളുകളെ അതിർത്തിയിൽ വെച്ചു സ്ക്രീനിംഗ് നടത്തി ലക്ഷണമുള്ളവരെ മാത്രം സർകാർ ഒരുക്കുന്ന ആന്റിജൻ ടെസ്റ്റിന് വിധേയമാക്കുകയാണ് വേണ്ടതെന്നു ഉപമുഖ്യമന്ത്രി മംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യങ്ങൾ ആരോഗ്യമന്ത്രിയുമായും മറ്റും ചർച ചെയ്ത് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ സേതു ആപ് വെച്ച് ട്രാക് ചെയ്ത് ലക്ഷമുള്ളവരെ മാത്രം ആന്റിജൻ ടെസ്റ്റിന് വിധേയമാക്കാനാണ് സർകാർ തീരുമാനിക്കുക എന്നാണ് സൂചന. എന്നാൽ ദിനേന പോയി വരുന്നവർക്ക് മാത്രമേ ഈ ഇളവുകൾ ലഭിക്കുകയുള്ളൂ. യാത്ര നിയന്ത്രണത്തിനെതിരെ കർണാടകയിലും ശക്തമായ സമ്മർദമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കച്ചവടം തുടങ്ങിയ മേഖലകളിൽ കേരളക്കാരെയും ആശ്രയിച്ചാണ് കർണാടകയുടെ നിലനിൽപ്. അതുകൊണ്ട് നിയന്ത്രണങ്ങൾ അവർക്ക് തന്നെ തിരിച്ചടിയാവുന്നുമുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ടുള്ള പ്രസ്താവനയാണ് ഉപമുഖ്യമന്ത്രിയിൽ നിന്നുണ്ടായതെന്നാണ് സൂചന.

കേന്ദ്ര സർകാരിന്റെ അൺലോക് നിയമങ്ങൾ നില നിൽക്കെ യാത്രാ വിലക്ക് ഏർപ്പെടുത്തുന്നതിനെതിരെ കർണാടക ഹൈകോടതിയിൽ പൊതുതാത്പര്യ ഹർജിയും സമർപിച്ചിട്ടുണ്ട്. ഇതിൽ ഉദ്യോഗസ്ഥരോട് കോടതി വിശദീകരണവും ചോദിച്ചിട്ടുണ്ട്.

കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം വ്യാപിക്കുന്നതിനാൽ കാസർകോട്ട് നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് അഞ്ച് റോഡുകളിലൂടെ മാത്രമേ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഡെപ്യൂടി കമീഷണർ ഡോ. കെ വി രാജേന്ദ്ര ഉത്തരവിറക്കിക്കിയിരുന്നു. ചെക് പോസ്റ്റ് കടക്കാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് അതിർത്തിയിൽ നടന്നത്. കർണാടകയുടെ പരിശോധന സംഘവുമായും വാക്കേറ്റവും ബഹളവുമുണ്ടായിരുന്നു.


Keywords:  Mangalore, Karnataka, Kerala, Top-Headlines, Test, COVID-19, Corona, Karnataka may ease restrictions; The Deputy Chief Minister gave hints.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia