city-gold-ad-for-blogger

Arrested | സുഹൃത്തിന്റെ കഴുത്തിൽ മുറിവേൽപിച്ച് ചോര കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവാവ് അറസ്റ്റിൽ; കാരണം ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമെന്ന് പൊലീസ്

മംഗ്‌ളുറു: (www.kasargodvartha.com) ഉത്തര കന്നഡയിലെ കോലാറിൽ സുഹൃത്തിന്റെ കഴുത്തിൽ മുറിവേല്പിച്ച് ചോര കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്താമണി താലൂക് പരിധിയിലെ വി വിജയ് (34) ആണ് അറസ്റ്റിലായത്. ദൃശ്യം പകർത്തിയെന്നതിന് സഹായി ജോൺ ബാബുവിനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെലവു മാഡെമ്പള്ളിയിലെ എം മരേഷ് (31) ആണ് അക്രമത്തിന് ഇരയായത്.

Arrested | സുഹൃത്തിന്റെ കഴുത്തിൽ മുറിവേൽപിച്ച് ചോര കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ യുവാവ് അറസ്റ്റിൽ; കാരണം ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമെന്ന് പൊലീസ്

സംഭവം സംബന്ധിച്ച പൊലീസ് പറയുന്നത് ഇങ്ങനെ: വിജയും മരേഷും വസ്ത്രം - വള വില്പനക്കാരാണ്. ചിന്താമണി ടൗണിൽ ഗാന്ധി നഗറിലെ വാടക വീട്ടിലാണ് താമസം. മരേഷിന് തന്റെ ഭാര്യയുമായി അതിരുവിട്ട ബന്ധമുണ്ടെന്ന് വിജയ് സംശയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മരേഷിനെ ജോൺ ബാബുവും വിജയും ചേർന്ന് സിദ്ധപുര ക്രോസിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച് ആരാഞ്ഞ വിജയ് കത്തിയെടുത്ത് സുഹൃത്തിന്റെ കഴുത്തിൽ മുറിവേല്പിച്ച ശേഷം ആ മുറിവിൽ കടിച്ച് ചോര കുടിച്ചു.

തുടർന്ന് ഭാര്യയുമായി അടുത്തുപോകരുതെന്ന് താക്കീത് നൽകി വിട്ടയച്ചു. ആശുപത്രിയിൽ ചികിത്സ തേടിയ മരേഷ് അപകടനില തരണം ചെയ്തു. ജോൺ ബാബു മൊബൈൽ ഫോൺ വീഡിയോവിൽ പകർത്തിയ വിജയിന്റെ ക്രൂരതയുടെ രംഗങ്ങൾ ആഴ്ച കഴിഞ്ഞ് തിങ്കളാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ കൂടുതൽ അന്വേഷണം നടക്കുന്നു'.

Keywords: News, National, Mangalore, Kolar, Karnataka, Viral Video, Social Media, Police, Case, Arrest, Investigation, Karnataka: Kolar Man Arrested for Assault.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia