Raid | കോണ്‍ഗ്രസ് നേതാവ് ഗംഗാധര്‍ ഗൗഡയുടെയും മകന്റേയും വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
Apr 24, 2023, 17:48 IST
മംഗ്ളുറു: (www.kasargodvartha.com) മുന്‍ മന്ത്രിയും കെപിസിസി വൈസ് പ്രസിഡണ്ടുമായ കെ ഗംഗാധര്‍ ഗൗഡയുടെ ദക്ഷിണ കന്നഡ ജില്ലയില്‍ ബെല്‍തങ്ങാടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും മകന്റെ വീട്ടിലും സ്ഥാപനത്തിലും ആദായനികുതി സംഘം പരിശോധന നടത്തുന്നു. തിങ്കളാഴ്ച രാവിലെ ആറരയോടെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.
ഗംഗാധര്‍ ഗൗഡയുടെ ബെല്‍തങ്ങാടി താലൂക് ആശുപത്രിക്ക് പിറകിലെ വീട്, മകന് രഞ്ജന്‍ ഗൗഡ നടത്തുന്ന ലൈലയിലെ പ്രസന്ന കോളജും സ്കൂളും, അദ്ദേഹത്തിന്റെ ഇന്‍ഡബെട്ടുവിലെ വീട് എന്നിവിടങ്ങളിലാണ് ഒരേസമയം പരിശോധന. വന്‍ പൊലീസ് സന്നാഹങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മകന് ബിജെപി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഗംഗാധര്‍ ഗൗഡ. അടുത്ത മാസം 10ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബെല്‍ത്തങ്ങാടി സീറ്റ് മകന് നല്‍കണമെന്ന് ഗൗഡ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലഭിക്കാത്തതിനെത്തുടര്‍ന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.

Keywords: News, Malayalam-News, Manglore, Manglore-News, Politics, Politics-News, National News, Karnataka News, Karnataka Election, Karnataka: I-T conducts raids at Congress leader Gangadhar Gowda's residence.
< !- START disable copy paste --> 