Arrested | ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെന്ന കേസിൽ ഹിന്ദു മഹാസഭ പ്രസിഡന്റ് അറസ്റ്റിൽ
Dec 15, 2022, 15:40 IST
/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) വ്യാപാരിയുടെ ലാപ്ടോപ് പിടിച്ചെടുത്ത് രഹസ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തു എന്ന പരാതിയിൽ ഹിന്ദു മഹാസഭ കർണാടക സംസ്ഥാന പ്രസിഡണ്ട് രാജേഷ് പവിത്രനെ (42) മംഗ്ളുറു സൂറത്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മംഗ്ളുറു കാവൂർ സ്വദേശി സുരേഷാണ് പരാതിക്കാരൻ.
പൊലീസ് പറയുന്നത്: 'രാജേഷും പരാതിക്കാരനും ചേർന്ന് ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. എന്നാൽ രാജേഷ് നിയമവിരുദ്ധ മാർഗങ്ങളിലൂടെ സമ്പാദിച്ച പണമാണ് മുടക്കുന്നതെന്നറിഞ്ഞ് സുരേഷ് കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറി. പെട്ടെന്നുള്ള ഈ നീക്കത്തിൽ ക്ഷുഭിതനായ രാജേഷ് സുരേഷിന്റെ ലാപ്ടോപ് പിടിച്ചെടുത്ത് രഹസ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തു. കൈകാലുകൾ വെട്ടും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു'.

രാജേഷിന്റെ സഹായിയായി പ്രവർത്തിച്ചുവെന്ന് സുരേഷിന്റെ പരാതിയിൽ പറഞ്ഞ ഡോ. സനിജക്കെതിരെ പൊലീസ് കേസെടുത്തു.
Keywords: Karnataka Hindu Mahasabha chief arrested for threatening industrialist, Karnataka, Mangalore, news, Top-Headlines, Police, Complaint.