ഹിജാബ്: കർണാടകയിലെ കോളജുകൾ ഫെബ്രുവരി 16 വരെ അടച്ചിടും; പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും; 11, 12 ക്ലാസുകൾ തുറക്കുന്നതിൽ തീരുമാനമായില്ല
Feb 12, 2022, 13:32 IST
മംഗ്ളുറു: (www.kasargodvartha.com 12.02.2022) ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ ഹൈകോടതി വാദം തുടരുന്നതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകൾ ഫെബ്രുവരി 16 ബുധനാഴ്ച വരെ അടച്ചിടുമെന്ന് കർണാടക സർകാർ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളും ഡിസിടിഇക്ക് കീഴിലുള്ള കോളജുകളും അടച്ചിടും. സർകാർ, എയ്ഡഡ്, അൺ എയ്ഡഡ് ഡിഗ്രി കോളജുകൾ, ഡിപ്ലോമ, എൻജിനീയറിങ് കോളജുകൾ എന്നിവയ്ക്ക് ഈ അടച്ചുപൂട്ടൽ ബാധകമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി എൻ അശ്വത് നാരായൺ മന്ത്രി പറഞ്ഞു.
അതേസമയം പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓൺലൈൻ ക്ലാസുകൾ നടത്താൻ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ, 11, 12 ക്ലാസുകളിലേക്കുള്ള പ്രീ-യൂനിവേഴ്‌സിറ്റി കോളജുകൾ തുറക്കുന്നത് സംബന്ധിച്ച് സർകാർ ഇതുവരെ വ്യക്തമായ നിർദേശം നൽകിയിട്ടില്ല. വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി ഹൈകോടതി ഇടക്കാല ഉത്തരവിട്ടതിനാൽ ഒന്ന് മുതൽ 10 വരെ ക്ലാസുകൾ തിങ്കളാഴ്ച മുതൽ വീണ്ടും തുറക്കും.
അതിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എല്ലാ ജില്ലകളിലെയും ഡെപ്യൂടി കമീഷനർമാർ (ഡിസിമാർ), പൊലീസ് സൂപ്രണ്ട് (എസ്പിമാർ), പൊതുവിദ്യാഭ്യാസ ഡെപ്യൂടി ഡയറക്ടർ തുടങ്ങിയവരുടെ ഉന്നത തല യോഗം ചേർന്നു. സമാധാനവും ക്രമസമാധാനവും നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സർകാർ അറിയിച്ചു.

Keywords: News, Karnataka, Mangalore, Top-Headlines, School, High-Court, Students, Issue, Government, Education, Hijab, Karnataka hijab row: Colleges to remain shut till February 16.
< !- START disable copy paste -->