city-gold-ad-for-blogger

Action | സന്ന്യാസിയുടെ കാലിൽ തൊട്ട് പൊലീസുകാർ പണം വാങ്ങുന്ന വീഡിയോ വൈറലായി; 6 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കർണാടക സർക്കാർ

Karnataka police officers in uniform touching Siddanakolla Shivakumar Swamiji's feet and accepting money.
Image Credit: X/ Karnataka Portfolio

● ബാഗൽകോട്ടെയിലാണ് സംഭവം 
● സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു 
● സർക്കാർ സർവീസിലുള്ള ജീവനക്കാർക്ക് അച്ചടക്കം പാലിക്കാൻ നിർദ്ദേശം നൽകി.

മംഗ്ളുറു: (KasargodVartha) ബാഗൽകോട്ടെ പ്രമുഖ സന്ന്യാസി സിദ്ധനകൊല്ല ശിവകുമാർ സ്വാമിജിയുടെ കാലിൽ തൊടുകയും, പണം സ്വീകരിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ആറ് പൊലീസുകാർക്കെതിരെ നടപടിയെടുത്ത് കർണാടക സർക്കാർ.

സംഭവത്തെത്തുടർന്ന് ആറ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതായി ബാഗൽകോട്ട് എസ്പി അമർനാഥ് റെഡ്ഡി അറിയിച്ചു. ഭരണപരമായ കാരണങ്ങളാലാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരെ ബാദാമിയിൽ നിന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കാണ് നിയമിച്ചിരിക്കുന്നത്.

എഎസ്ഐ ഡി ജെ ശിവപൂർ, എഎസ്ഐ ജി ബി ദളവായ്, കോൺസ്റ്റബിൾമാരായ നാഗരാജ് അങ്കോലെ, ജി ബി അംഗടി, രമേഷ് ഇലഗേർ, രമേഷ് ഹുള്ളൂർ എന്നിവരെയാണ് സ്ഥലം മാറ്റിയത്. കൂടാതെ, സർക്കാർ സർവീസിലുള്ള ജീവനക്കാർ യൂണിഫോം ധരിച്ച് സേവനമനുഷ്ഠിക്കുമ്പോൾ അച്ചടക്കം പാലിക്കണമെന്നും നോട്ടീസ് നൽകിയിട്ടുണ്ട്. 


സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ഒരു ട്രാഫിക് പോലീസുകാരനും മറ്റ് അഞ്ച് സിവിൽ പൊലീസ് കോൺസ്റ്റബിൾമാരും യൂണിഫോമിൽ സ്വാമിയുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങുന്നത് കാണാം. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിൽ നിന്ന് പണം സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്. ജനങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ജില്ലാ പൊലീസ് സൂപ്രണ്ട് വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കുകയായിരുന്നു.


Six police officers in Karnataka were transferred after a video of them touching a saint's feet and accepting money in uniform went viral. The action was taken following public criticism, and the officers were transferred for administrative reasons.

#KarnatakaPolice #ViralVideo #Saint #Transfer #PoliceAction #SocialMedia

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia