city-gold-ad-for-blogger

പത്മശ്രീ സുക്രി ബൊമ്മ ഗൗഡയുടെ ചികിത്സ ചെലവുകൾ സർകാർ വഹിക്കും

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvrtha.com) പത്മശ്രീ അവാർഡ് ജേതാവായ നാടൻപാട്ട് കലാകാരി സുക്രി ബൊമ്മ ഗൗഡയുടെ (86) ചികിത്സ ചെലവുകൾ കർണാടക സർകാർ വഹിക്കും. മംഗ്ളൂറിൽ സ്വകാര്യ ആശുപത്രിയിൽ അവരെ സന്ദർശിച്ച ശേഷം മന്ത്രി കൊട ശ്രീനിവാസ പൂജാരി മാധ്യമപ്രവർത്തകരെ അറിയിച്ചതാണിത്.
           
പത്മശ്രീ സുക്രി ബൊമ്മ ഗൗഡയുടെ ചികിത്സ ചെലവുകൾ സർകാർ വഹിക്കും
                  
ശ്വാസതടസത്തെത്തുടർന്ന് ഇവിടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുക്രിയെ നേരിയ ശസ്ത്രക്രിയക്ക് വിധേയയാക്കിയതായി ഡോക്ടർമാർ മന്ത്രിയോട് പറഞ്ഞു. അവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഉത്തര കന്നഡ ജില്ലയിൽ അങ്കോല താലൂകിൽ ബഡഗേരി ഗ്രാമവാസിയായ സുക്രി പട്ടികവർഗ വിഭാഗത്തിൽ പെട്ട ഹലക്കി ഒക്കാലിഗ സമുദായക്കാരിയാണ്.

Keywords: News, National, Karnataka, Top-Headlines, Government, Health, Treatment, Mangalore, Karnataka government, Sukri Bommagowda, Karnataka government to bear treatment cost of Sukri Bommagowda.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia