city-gold-ad-for-blogger

Veerappa Moily | ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന നിർദേശം കോൺഗ്രസ് മുമ്പാകെ ഇല്ലെന്ന് വീരപ്പ മൊയ്‌ലി

മംഗ്ളുറു: (www.kasargodvartha.com) ബജ്റംഗ്ദൾ നിരോധിക്കുക എന്ന നിർദേശം കോൺഗ്രസ് മുമ്പാകെ ഇല്ലെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന പാർടി നേതാവുമായ അഡ്വ. എം വീരപ്പ മൊയ്‌ലി പറഞ്ഞു. ഉഡുപിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഘടനകളെ നിരോധിക്കുക എന്നത് സംസ്ഥാന സർകാരുകളുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ല. സർദാർ വല്ലഭായി പട്ടേൽ ഇപ്പോൾ ബിജെപിക്ക് ആരാധ്യ പുരുഷനാണ്. എന്നാൽ പട്ടേലാണ് ആർഎസ്എസ് നിരോധിച്ചത്. നിരോധം നീക്കിയതാവട്ടെ ജവഹർലാൽ നെഹ്റുവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Veerappa Moily | ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന നിർദേശം കോൺഗ്രസ് മുമ്പാകെ ഇല്ലെന്ന് വീരപ്പ മൊയ്‌ലി

വിദ്വേഷത്തിന്റെ രാഷ്ട്രീയം സംബന്ധിച്ച് സുപ്രീം കോടതിയുടെ നിലപാട് വളരെ കൃത്യമാണ്. ആ നിലപാടിൽ നിന്നാണ് കർണാടക കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രസ്താവന നടത്തിയത്. അക്കാര്യത്തിൽ പാർടി കർണാടക സംസ്ഥാന പ്രസിഡണ്ട് ഡികെ ശിവകുമാർ തന്നെ ബുധനാഴ്ച വ്യക്തത വരുത്തിയിട്ടുണ്ടെന്ന് മുൻ കേന്ദ്ര നിയമ മന്ത്രി കൂടിയായ മൊയ്‌ലി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ടിഎൻ പ്രതാപൻ എംപിയും പങ്കെടുത്തു.

Keywords: News, National, Karnataka, Politics, Election, Veerappa Moili, Congress, Karnataka elections: No move to ban Bajrang Dal, says M Veerappa Moily.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia