Election | കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: 124 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്; മംഗ്‌ളൂറില്‍ വീണ്ടും യുടി ഖാദര്‍; രമാനാഥ് റൈയ്ക്കും മിഥുന്‍ റൈയ്ക്കും സീറ്റ്; സുള്ള്യയില്‍ ജി കൃഷ്ണപ്പ
Mar 25, 2023, 19:58 IST
മംഗ്‌ളുറു: (www.kasargodvartha.com) വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 224 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ വരുണ മണ്ഡലത്തിലും പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ കനകപുരയിലും മത്സരിക്കും. മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര കൊരട്ടഗെരെ (എസ്സി) മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. മുന്‍ മന്ത്രിമാരായ കെ എച് മുനിയപ്പയും പ്രിയങ്ക് ഖാര്‍ഗെയും യഥാക്രമം ദേവനഹള്ളിയിലും ചിതാപൂരിലും (എസ്സി) മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനാണ് പ്രിയങ്ക്.
ദക്ഷിണ കന്നഡ ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ അഞ്ചിടത്തെയും ഉഡുപിയിലെ അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്തെയും സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ നിശ്ചയിച്ചിരിക്കുന്നത്. മംഗ്‌ളൂറില്‍ നിന്ന് മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എയുമായ യുടി ഖാദര്‍ വീണ്ടും ജനവിധി തേടും. നേരത്തെ നാല് തവണ തെരഞ്ഞെടുക്കപ്പെട്ട യുടി ഖാദര്‍ മണ്ഡലത്തിലെ ജനപ്രിയ സ്ഥാനാര്‍ഥിയായാണ് വിലയിരുത്തുന്നത്.
രമാനാഥ് റൈ ബണ്ട്വാളില്‍ നിന്നും മിഥുന്‍ റൈ മൂഡ്ബിദ്രിയില്‍ നിന്നും രക്ഷിത് ശിവറാം ബെല്‍ത്തങ്ങാടിയില്‍ നിന്നും കൃഷ്ണപ്പ ജി സുള്ള്യയില്‍ നിന്നും മത്സരിക്കും. മുമ്പ് മത്സരിച്ച എട്ട് തെരഞ്ഞെടുപ്പുകളില്‍ ആറെണ്ണം വിജയിക്കുകയും രണ്ട് തവണ മാത്രം പരാജയപ്പെടുകയും ചെയ്ത നേതാവാണ് രമാനാഥ് റൈ. ഉഡുപിയില്‍ ബൈന്തൂരില്‍ ഗോപാല്‍ പൂജാരി, കൗപ്പില്‍ വിനയ് കുമാര്‍ സോറക്കെ, കുന്ദാപൂരില്‍ ദിനേശ് ഹെഗ്‌ഡെ മൊളഹള്ളി എന്നിവര്‍ക്കാണ് ടികറ്റ് നല്‍കിയിരിക്കുന്നത്.
കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന മെയ് മാസത്തിനുമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Keywords: News, National, Karnataka, Mangalore, Top-Headlines, Assembly Election, Election, Congress, Politics, Political-News, Karnataka Elections 2023, Karnataka Elections 2023: Congress Announces First List of 124 Candidates.
< !- START disable copy paste -->