city-gold-ad-for-blogger

ഫലങ്ങള്‍ മാറിമറിഞ്ഞ് കര്‍ണാടക, കേവലഭൂരിപക്ഷം തികയാതെ ബി ജെ പി, ജെ ഡി എസിന്റെ പിന്തുണ തേടി കോണ്‍ഗ്രസ്

ബംഗളൂരു:(www.kasargodvartha.com 15/05/2018) ഫലങ്ങള്‍ മാറിമറിഞ്ഞ് കര്‍ണാടക, കേവലഭൂരിപക്ഷം തികയാതെ ബി ജെ പി. ജെ ഡി എസിന്റെ പിന്തുണ തേടി കോണ്‍ഗ്രസ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി ജെ പി 108 സീറ്റുകളാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് 71 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ജെഡിഎസ് 39 സീറ്റുകള്‍ നേടി മൂന്നാം സ്ഥാനത്തും രണ്ട് സീറ്റുകള്‍ സ്വന്തമാക്കി മറ്റ് പാര്‍ട്ടികള്‍ നാലാം സ്ഥാനത്തുമാണുള്ളത്.

കര്‍ണാടകത്തില്‍ വലിയ ഒറ്റക്കക്ഷിയായി മാറാനുള്ള ശ്രമത്തിലാണ് ബിജെപി. എന്നാല്‍ ജെ ഡി എസിനെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതിനു വേണ്ടി സോണിയഗാന്ധി തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്.കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറാണെന്ന് സോണിയ ഗാന്ധി ദേവഗൗഡയെ അറിയിച്ചു കഴിഞ്ഞു. ഗുലാം നബി ആസാദ് ദേവഗൗഡയുമായി നേരിട്ട് ചര്‍ച്ച നടത്തി. ജെ ഡി എസ് അനുകൂല സൂചന നല്‍കി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയാണെങ്കില്‍ കാര്‍ണാടക ഭരിക്കുമെന്ന ബി ജെ പിയുടെ അവകാശവാദം അസ്ഥാനത്താകും.

ഫലങ്ങള്‍ മാറിമറിഞ്ഞ് കര്‍ണാടക, കേവലഭൂരിപക്ഷം തികയാതെ ബി ജെ പി, ജെ ഡി എസിന്റെ പിന്തുണ തേടി കോണ്‍ഗ്രസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, Karnataka, Election, BJP, Congress, Top-Headlines,Karnataka Election Results LIVE Updates: Congress Ready To Back JDS, Sonia Gandhi Speaks To Deve Gowda

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia