city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found in Car | കേടായ കാറിൽ മദ്യപാകറ്റുകളും ബിജെപി ദേശീയ ജെനറൽ സെക്രടറിയുടെ കലൻഡറും കണ്ടെത്തിയതായി പൊലീസ്; വോടർമാരെ സ്വാധീനിക്കാൻ കൊണ്ടുപോവുന്നതെന്ന് ആരോപണം

മംഗ്‌ളുറു: (www.kasargodvartha.com) അപകടത്തിൽപെട്ട കാറിൽ മദ്യപ്പാകറ്റുകളും ബിജെപി ദേശീയ ജെനറൽ സെക്രടറിയും മുൻ മന്ത്രിയുമായ സിടി രവി എംഎൽഎയുടെ ഫോടോ കലൻഡറും ആയുധവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചിക്കമംഗളൂർ എഐടി സർകിളിലാണ് കാർ അതിവേഗം സഞ്ചരിക്കുന്നതിനിടെ കുഴിയിൽ വീണ് നിന്നുപോയത്.

Found in Car | കേടായ കാറിൽ മദ്യപാകറ്റുകളും ബിജെപി ദേശീയ ജെനറൽ സെക്രടറിയുടെ കലൻഡറും കണ്ടെത്തിയതായി പൊലീസ്; വോടർമാരെ സ്വാധീനിക്കാൻ കൊണ്ടുപോവുന്നതെന്ന് ആരോപണം

അവിടെ കൂടി നിന്നവരോട് കാർ തള്ളിത്തരാൻ ഡ്രൈവർ ആവശ്യപ്പെട്ടപ്പോൾ അവർ അകത്ത് എന്താണെന്ന് ആരാഞ്ഞു. അതിന് മറുപടി പറയാതെ തർക്കിക്കുകയാണ് ഡ്രൈവർ ചെയ്തതെന്നും ബലമായി വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ കണ്ട മദ്യപാകറ്റുകൾ പുറത്തേക്ക് വാരിയിട്ടതായും ഇതേത്തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്യുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

Found in Car | കേടായ കാറിൽ മദ്യപാകറ്റുകളും ബിജെപി ദേശീയ ജെനറൽ സെക്രടറിയുടെ കലൻഡറും കണ്ടെത്തിയതായി പൊലീസ്; വോടർമാരെ സ്വാധീനിക്കാൻ കൊണ്ടുപോവുന്നതെന്ന് ആരോപണം

കാറിലുണ്ടായിരുന്ന മദ്യ പാകറ്റുകൾ, സിടി രവി കലൻഡർ, ആയുധം എന്നിവയും കാറും ചിക്കമംഗളൂറു ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ആൾക്കൂട്ടം 'ധിക്കാര, ധിക്കാര സിടി രവീകെ ധിക്കാര ധിക്കാര...' മുദ്രാവാക്യം മുഴക്കി. പാവങ്ങളെ മദ്യം നൽകി വോട് സ്വാധീനിക്കാൻ ശേഖരിക്കുന്നതിന് കൊണ്ടുപോവുന്ന മദ്യമാണെന്ന് അവർ ആരോപിച്ചു.

Keywords: Mangalore, National, News, Karnataka, Liquor, BJP, Car, Police, Allegation, MLA, Driver, Top-Headlines, Karnataka: Car with CT Ravi posters, bottles of liquor found in Chikkamagaluru.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia