Found Dead | ബജ്റംഗ്ദൾ - വിശ്വ ഹിന്ദുപരിഷത് നേതാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത; പൊലീസ് അന്വേഷിക്കുന്നു
Jan 12, 2023, 16:01 IST
മംഗ്ളുറു: (www.kasargodvartha.com) ബണ്ട് വാൾ താലൂകിലെ നേത്രാവതി പുഴയിൽ ബജ്റംഗ്ദൾ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട് വാൾ താലൂകിലെ സജിപയിൽ താമസിക്കുന്ന രാജേഷ് പൂജാരി എസ് (36) ആണ് മരിച്ചത്. പനെമംഗലൂരിലെ പഴയ പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പുഴയിൽ വീണതാകാമെന്ന സംശയത്തിൽ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ രാവിലെ വരെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരായ ഗുഡിനബലി ഇഖ്ബാൽ, മുഹമ്മദ്, ഹാരിസ്, ഇബ്രാഹിം കെ എന്നിവർ തിരച്ചിലിൽ പങ്കാളികളായി. തുടർന്ന് പോസ്റ്റ്‌മോർടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ദുരൂഹ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അന്വേഷണം നടത്തി വരികയാണെന്നും വ്യക്തമായ വിവരം ഉടൻ ലഭിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബണ്ട് വാൾ സിറ്റി പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ്ദൾ തുടങ്ങിയ ഹിന്ദുത്വ സംഘടനകളിൽ ഏതാനും വർഷങ്ങളായി രാജേഷ് പൂജാരി പ്രവർത്തിച്ച് വരികയായിരുന്നു. കല്ലഡ്ക സോണിലെ ബജ്‌റംഗ്ദൾ നേതാവ് കൂടിയായിരുന്നു അദ്ദേഹം.

Keywords: Latest-News, News, Top-Headlines, Mangalore, Karnataka, Died, Obituary, Death, River, Police, Dead body, Investigation, National, Karnataka: Bajrang Dal activist found dead in Netravati river.
< !- START disable copy paste --> 