city-gold-ad-for-blogger

ലഫ്. കേണൽ ഹർജീന്ദർ സിങിന് കാർകളയുടെ സല്യൂട്

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasaragodvartha.com 09.12.2021) കൂനൂർ ഹെലികോപ്റ്റെർ ദുരന്തത്തിൽ രാഷ്ട്രം അനുഭവിക്കുന്ന ഞെട്ടലിനപ്പുറം നോവിലാണ് കാർകളയിലെ സൽമാറ ദേശം. ഈ നാടിന്റെ മരുമകൻ കൂടിയാണ് അപകടത്തിൽ വിട ചൊല്ലിയ ലഫ്. കേണൽ ഹജീന്ദ്ര സിങ്.

ലഫ്. കേണൽ ഹർജീന്ദർ സിങിന് കാർകളയുടെ സല്യൂട്

കാർക്കള സൽമാറയിലെ പരേതനായ ഫെലിക്സ് മെനെസെസിന്റേയും മേരി മെനെസസിന്റേയും മകൾ ലഫ്. ആഗ്നെസ് പ്രഫുല്ല മെനെസസാണ് ഹജീന്ദ്ര സിങിന്റെ നല്ല പാതി. സൈനിക ജീവിതത്തിനിടയിൽ മൊട്ടിട്ട പ്രണയത്തിൽ വിരിഞ്ഞ ദാമ്പത്യമാണത്. ഒരു കുട്ടിയുണ്ട്. സൈന്യത്തിൽ ഓഫീസറും സ്കൂൾ പ്രിൻസിപലുമായിരുന്നു പ്രഫുല്ല.

'നാലു വർഷം മുമ്പാണ് ഒടുവിൽ ഹജീന്ദ്ര സിങ് ഇവിടെ വന്നത്. നല്ല സ്നേഹമുള്ള മനുഷ്യൻ. മകൾ പ്രഫുല്ല കഴിഞ്ഞാഴ്ചയാണ് വന്നുപോയത്' - ആഗ്നസ് പ്രഫുല്ലയുടെ മാതാവ് മേരി മെനെസസ് പറഞ്ഞു. 'അപകടത്തിൽ മരിച്ച എല്ലാവർക്കും വേണ്ടി, അവരുടെ കുടുംബങ്ങളുടെ മനശാന്തിക്കായി പ്രാർഥിക്കുക' - മേരി കൂട്ടിച്ചേർത്തു.

Keywords:  Karnataka, News, Mangalore, Accidental Death, Army, Top-Headlines, Karkala lost its son-in-law in the helicopter crash.
< !- START disable copy paste --

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia