ഹിജാബ് സ്ത്രീയുടെ മതപരമായ അവകാശമാണെന്ന് കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍; 'അതിനെതിരെയുള്ള ഏത് നീക്കവും രാജ്യത്തെ ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തൽ'
Mar 4, 2022, 22:15 IST
ഉള്ളാള്‍: (www.kasargodvartha.com 04.03.2022) ഹിജാബ് സ്ത്രീയുടെ മതപരമായ അവകാശമാണെന്നും അതിനെതിരെയുള്ള ഏത് നീക്കവും രാജ്യത്തെ ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈകടത്തലാണെന്നും ഇൻഡ്യൻ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍. ഉള്ളാള്‍ ഉറൂസിനോടനുബന്ധിച്ച് നടന്ന ആത്മീയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം സ്ത്രീ ഹിജാബ് ധരിക്കണമെന്നത് വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദേശമാണ്. പ്രവാചകരുടെയും പില്‍ക്കാല പണ്ഡിതരുടെയും അധ്യാപനങ്ങളെല്ലാം ഇത് വ്യക്തമാക്കുന്നു. ഏതെങ്കിലും പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ തെറ്റായ വാദഗതികള്‍ ആസ്പദമാക്കി ഭരണകൂടവും കോടതിയും തെറ്റായ വിധികള്‍ ഉണ്ടാക്കരുത്. നൂറ്റാണ്ടുകളായി തുടരുന്ന ഒരു വിശ്വാസാചാരത്തിനെതിരായുള്ള കേസില്‍ താത്കാലിക വിധികള്‍ പ്രഖ്യാപിക്കുമ്പോള്‍ തൽസ്ഥിതി തുടരാന്‍ വിധിക്കുന്നതിന് പകരം അന്തിമവിധി വരുന്നതുവരെ ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് ആശ്ചര്യമുണ്ടാക്കുന്നതാണെന്നും കാന്തപുരം പറഞ്ഞു. വിശ്വാസപരമായ കാര്യങ്ങളില്‍ ഐക്യത്തോടെ നീങ്ങണമെന്നും സംഘടനാപരമായ ഭിന്നിപ്പ് ഇതിന് വിലങ്ങുതടിയാവരുതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് അബ്ദുര്‍ റശീദ് ഹാജി അധ്യക്ഷത വഹിച്ചു. ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ പ്രാര്‍ഥന നടത്തി. കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ശാഫി സഅദി, സിറാജുദ്ദീന്‍ ഖാസിമി പ്രസംഗിച്ചു. സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ബുഖാരി, മുഹമ്മദ് ഫാസില്‍ റിസ് വി കാവല്‍കട്ട, ഉസ്മാന്‍ ഫൈസി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, ബാത്വിശ സഖാഫി ആലപ്പുഴ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മഞ്ഞനാടി, യു ടി ഖാദര്‍ എം എല്‍ എ, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, കണച്ചൂര്‍ മോണു ഹാജി, എസ് എം റശീദ് ഹാജി, മുംതാസ് അലി ഹാജി, മുസ്ത്വഫ ഉള്ളാള്‍, മോണു ഹാജി പ്രസംഗിച്ചു.

Keywords: News, Karnataka, Mangalore, Ullal, Top-Headlines, Kanthapuram, A.P Aboobacker Musliyar, Controversy, Woman, Religion, Maqam Uroos, Programme, India, President, Hijab, Kanthapuram AP Aboobacker Musliar says hijab is a religious right of a woman.
< !- START disable copy paste -->