Killed | 'കർണാടകയിൽ ജൈനമത ആചാര്യനെ കൊലപ്പെടുത്തി; മൃതദേഹം പല കഷ്ണങ്ങളാക്കി കുഴൽക്കിണറിൽ തള്ളി'
Jul 9, 2023, 10:35 IST
ബെംഗ്ളുറു: (www.kasargodvartha.com) ചിക്കോടി ഹൊരെകോഡി നന്തി പർവതിൽ സ്ഥിതിചെയ്യുന്ന ജൈന ബസ്തിയിൽ നിന്ന് കാണാതായ ആചാര്യ ശ്രീ കാമകിമാര നന്തി മഹാരാജ വധിക്കപ്പെട്ടതായി കർണാടക പൊലീസ് അറിയിച്ചു.15 വർഷമായി ആശ്രമ ജീവിതം നയിച്ചുപോരുകയായിരുന്ന സന്യാസിയെ ഈ മാസം അഞ്ച് മുതൽ കാണാനില്ലായിരുന്നു. മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ച് റായ്ബാഗിനടുത്തുള്ള കടക്ഭാവി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള തുറന്ന കുഴൽക്കിണറിൽ തള്ളിയതായി പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരോധാനം സംബന്ധിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത രണ്ടു പേരാണ് തങ്ങൾ അദ്ദേഹത്തെ കൊന്നു എന്ന് വെളിപ്പെടുത്തിയത്. ഭൗതിക ശരീരം എവിടെ ഉപേക്ഷിച്ചു എന്നത് സംബന്ധിച്ച് കസ്റ്റഡിയിലുള്ളവർ ആദ്യം പരസ്പര വിരുദ്ധ വിവരം നൽകിയത് പൊലീസിനെ കുഴച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി 10നാണ് മഹാരാജയെ അവസാനമായി കണ്ടതെന്നാണ് ആശ്രമം അന്തേവാസികൾ അറിയിച്ചത്.
ബസ്തി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഭീമപ്പ ഉഗാരെയുടെ പരാതിയിൽ ചിക്കോടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. സന്യാസിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ബസ്തിയുടെ വസ്തുക്കളുമായി ബന്ധപ്പെട്ട രേഖകളും കാണാതായത് ശ്രദ്ധയിൽ പെട്ട മാനജ്മെന്റ് അക്കാര്യവും പൊലീസിനെ അറിയിച്ചു.

സാമ്പത്തിക ഇടപാടുകൾ നടത്തിയവരാവാം സന്യാസിയെ ഇല്ലാതാക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആചാര്യനിൽ നിന്ന് കടം വാങ്ങിയ പണം തിരികെ നൽകാൻ നിർബന്ധിച്ചതിനാലാണ് തങ്ങൾ കൊലപ്പെടുത്തിയതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: Karnataka, Belagavi, Chikkodi, Jain seer, Murder, Killed, Police, Arrest, Accused, Custody, Jain seer killed in Karnataka.