city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | '15 മിനിറ്റിനുള്ളിൽ നാല് മുസ്ലിംകളെ കൊന്ന് ലോക റെകോർഡ്'; ഒരു കുടുംബത്തിലെ 4 പേരുടെ കൊലപാതകം ആഘോഷിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ്; കൊലയാളിക്ക് കിരീടമണിയിച്ച് ചിത്രീകരണം; പൊലീസ് കേസെടുത്തു

മംഗ്ളുറു: (KasargodVartha) ഉഡുപി മൽപെക്കടുത്ത് നെജാരുവിൽ എയർഹോസ്റ്റസ് അടക്കം ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവം ആഘോഷിച്ച് ഇൻസ്റ്റാഗ്രാമിൽ വിദ്വേഷ പോസ്റ്റിട്ടെന്നതിന് പൊലീസ് കേസെടുത്തു. 'ഹിന്ദു മന്ത്ര' എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവിനെതിരെ ഉഡുപി സൈബർ, ഇകണോമിക്‌സ് ആൻഡ് നാർകോടിക് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
 
Police Booked | '15 മിനിറ്റിനുള്ളിൽ നാല് മുസ്ലിംകളെ കൊന്ന് ലോക റെകോർഡ്'; ഒരു കുടുംബത്തിലെ 4 പേരുടെ കൊലപാതകം ആഘോഷിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ്; കൊലയാളിക്ക് കിരീടമണിയിച്ച് ചിത്രീകരണം; പൊലീസ് കേസെടുത്തു

15 മിനിറ്റിനുള്ളിൽ നാല് മുസ്ലിംകളെ കൊന്ന് ലോക റെകോർഡ് സ്ഥാപിച്ചെന്നാണ് ഈ പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ, കൊലക്കേസ് പ്രതിയായ പ്രവീൺ അരുൺ ചൗഗുലെയുടെ തലയിൽ കിരീട ഇമോജിയും നൽകിയിട്ടുണ്ട്. ഇതോടൊപ്പം ഉഡുപിയിൽ നിന്നുള്ള പെൺകുട്ടികളുടെ കാര്യം വന്നപ്പോൾ ആരും വന്നില്ലെന്നും അതുകൊണ്ട് ഞങ്ങളും ഈ വിഷയത്തിലേക്ക് വരുന്നില്ലെന്നും എഴുതിയിരിക്കുന്നു.
 
Police Booked | '15 മിനിറ്റിനുള്ളിൽ നാല് മുസ്ലിംകളെ കൊന്ന് ലോക റെകോർഡ്'; ഒരു കുടുംബത്തിലെ 4 പേരുടെ കൊലപാതകം ആഘോഷിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ്; കൊലയാളിക്ക് കിരീടമണിയിച്ച് ചിത്രീകരണം; പൊലീസ് കേസെടുത്തു

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഐപിസി സെക്ഷൻ 505 (2), ഐ ടി നിയമത്തിലെ സെക്ഷൻ 66 എന്നിവ പ്രകാരം പൊലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഉഡുപി എസ്പി ഡോ. കെ അരുൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാജ്യത്തുടനീളം ഞെട്ടലുണ്ടാക്കിയ ഒരു കുടുംബത്തിലെ നാലുപേരുടെ ക്രൂരമായ കൊലപാതകത്തിന്റെ ആഘാതത്തിനിടെ ദുരുദ്ദേശ്യപരമായ ഈ പോസ്റ്റ് ഞെട്ടലുണ്ടാക്കുന്നതാണെന്നായിരുന്നു നെറ്റിസൻസ് പ്രതികരിച്ചത്. അതേസമയം ഏകദേശം 1,585 ഫോളോവേഴ്‌സ് ഉള്ള 'ഹിന്ദു മന്ത്ര' അകൗണ്ടിൽ നിരവധി വിദ്വേഷ പോസ്റ്റുകൾ കാണാമെന്നും മാധ്യങ്ങൾ റിപോർട് ചെയ്തു.

Keywords: News, National, Mangalore, Udupi, Murder Case, Instagram Post, Police, Case, Viral, Media Report, Instagrammer shares post celebrating Nejaru murder, heroize accused as ‘world record breaker'

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia