city-gold-ad-for-blogger

Female Warriors | സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഉള്ളാളിലെ അബ്ബക്കയും കിറ്റൂരിലെ ചെന്നമ്മയും; കൊളോണിയല്‍ ശക്തികളെ ഭയപ്പെടുത്തിയ ധീരരായ രാജ്ഞികള്‍

മംഗ്‌ളുറു: (www.kasargodvartha.com) പുരുഷന്‍മാര്‍ മാത്രമല്ല, കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് രാജ്യത്തെ ധീരരായ സ്ത്രീകളും അണിനിരന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, കൊളോണിയല്‍ ഭരണാധികാരികളോട് അവസാന ശ്വാസം വരെ പോരാടിയ ധീരരായ രണ്ട് രാജ്ഞികളെ ഓര്‍മിക്കാം.
                
Female Warriors | സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഉള്ളാളിലെ അബ്ബക്കയും കിറ്റൂരിലെ ചെന്നമ്മയും; കൊളോണിയല്‍ ശക്തികളെ ഭയപ്പെടുത്തിയ ധീരരായ രാജ്ഞികള്‍

കിറ്റൂര്‍ റാണി ചെന്നമ്മ

വടക്കന്‍ കര്‍ണാടകയില്‍ കിറ്റൂര്‍ റാണി ചെന്നമ്മ (Kittur Rani Chennamma) എന്നത് പലര്‍ക്കും പ്രചോദനം നല്‍കുന്ന പേരാണ്. എല്ലാ വര്‍ഷവും ഒക്ടോബര്‍ 23 ന്, ബെലഗാവിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ ബ്രിടീഷുകാര്‍ക്കെതിരായ ചെന്നമ്മയുടെ ആദ്യ വിജയം ആഘോഷിക്കുന്നു. ബ്രിടീഷ് ഈസ്റ്റ് ഇന്‍ഡ്യ കംപനിയുടെ രാഷ്ട്രീയ ഏജന്റും ധാര്‍വാഡ് കലക്ടറുമായ ജോണ്‍ താക്കറെ, ചെന്നമ്മയെ വിലകുറച്ച് കാണുകയും അവരുടെ കിറ്റൂര്‍ കോട്ട പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. റാണിയുടെ ലെഫ്റ്റനന്റ് അമതുര്‍ ബാലപ്പ കലക്ടറെ കൊലപ്പെടുത്തി. ജനറല്‍മാരായ സങ്കൊല്ലി രായണ്ണ, ബാലപ്പ എന്നിവരോടൊപ്പം റാണി കംപനിയുടെ സൈന്യത്തെ തുരത്തി.

1778-ല്‍ ബെലഗാവി ജില്ലയിലെ കാകതിയിലാണ് കിറ്റൂര്‍ റാണി ചെന്നമ്മ ജനിച്ചത്. 15-ാം വയസില്‍ കിറ്റൂരിലെ രാജ മല്ലസര്‍ജയെ വിവാഹം കഴിച്ചു. അമ്പെയ്ത്ത്, കുതിര സവാരി, വാള്‍ എന്നിവയില്‍ നല്ല പ്രാവീണ്യം നേടിയിരുന്നു അവര്‍. 1816-ല്‍ രാജാ മല്ലസര്‍ജ മരിക്കുകയും മകന്‍ സിംഹാസനത്തില്‍ കയറുകയും ചെയ്തു. എന്നാല്‍ 1824-ല്‍ അദ്ദേഹം മരിച്ചു, രാജ്യത്തിന് അവകാശിയില്ലാതായതോടെ, ചെന്നമ്മയെ ബ്രിടീഷ് ഈസ്റ്റ് ഇന്‍ഡ്യ കംപനിയുമായി ചേര്‍ന്ന് കിറ്റൂര്‍ ഭരിക്കാന്‍ നിയോഗിച്ചെങ്കിലും കൊളോണിയല്‍ ശക്തികളെ ഭയപ്പെടുത്തിയ കര്‍ണാടകയുടെ ധീരരായ രാജ്ഞിയാണ് പിന്നീട് അറിയപ്പെട്ടത്.

ആദ്യ ആക്രമണത്തില്‍ വിജയിച്ചെങ്കിലും രണ്ടാമത്തെ ആക്രമണത്തില്‍ ചെന്നമ്മ പിടിക്കപ്പെട്ടു. 1829-ല്‍ ബെയ്ല്‍ഹോങ്കല്‍ കോട്ടയില്‍ തടവിലാക്കപ്പെട്ടു. അവിടെ വെച്ച് അവര്‍ 1829-ല്‍ മരിച്ചു. റാണിയുടെ ജനറല്‍ സങ്കൊല്ലി രായണ്ണ തന്റെ ഗറില്ലാ തന്ത്രങ്ങളിലൂടെ ബ്രിടീഷുകാരോട് പോരാടാന്‍ ശ്രമിച്ചു, എന്നാല്‍ അതേ വര്‍ഷം റാണി മരിച്ചപ്പോള്‍ പിടിക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്തു.

അബ്ബക്ക മഹാദേവി

ചെന്നമ്മ ബ്രിടീഷുകാരെ ഭയപ്പെടുത്തിയെങ്കില്‍, മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, തീരദേശ കര്‍ണാടകയിലെ ഒരു സ്ത്രീ പോര്‍ചുഗീസുകാരുടെ പേടിസ്വപ്നമായി മാറി, തുളുനാട്ടിലെ മംഗ്ളൂറിനടുത്തുള്ള ഉള്ളാളിലെ ചെറിയ രാജ്യം ഭരിച്ചിരുന്ന അബ്ബക്ക മഹാദേവി ആയിരുന്നു അത്. ജീവിച്ചിരുന്ന കാലമത്രയും പോര്‍ചുഗീസുകാര്‍ അബ്ബക്കയെ ഭയപ്പെട്ടിരുന്നു. 1525-ല്‍ ഉള്ളാലിന്റെ രാജ്ഞിയായി അബ്ബക്ക കിരീടമണിഞ്ഞു. ഗോവ പിടിച്ചടക്കിയ ശേഷം പോര്‍ചുഗീസുകാര്‍ പടിഞ്ഞാറന്‍ തീരത്ത് ശ്രദ്ധ തിരിക്കുകയും 1525-ല്‍ മംഗലാപുരം പിടിച്ചടക്കുകയും ചെയ്തു.

മംഗലാപുരത്തിനടുത്തുള്ള ഉള്ളാള്‍ തുറമുഖം സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ വളരെ സമ്പന്നമായിരുന്നു പക്ഷെ, വനിത ഭരിക്കുന്ന ഒരു ചെറിയ രാജ്യം കൊളോണിയല്‍ ശക്തികള്‍ക്ക് കീഴടക്കാനായില്ല. ജാതിക്കും മതത്തിനും അതീതമായി എല്ലാ പ്രാദേശിക ഭരണാധികാരികളുമായും പെട്ടെന്ന് സഖ്യമുണ്ടാക്കിയ മിടുക്കിയായ സ്ത്രീയായിരുന്നു അവര്‍. സൈന്യത്തില്‍ എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള സൈനികരും നാവിക സേനയില്‍ പ്രാദേശിക മൊഗവീര മീന്‍ തൊഴിലാളികളും നാവിക യുദ്ധത്തില്‍ മിടുക്കരായ മുസ്ലീം ബേറികളും ഉണ്ടായിരുന്നു.

റാണി കോഴിക്കോട് സാമൂതിരിയുമായി സഖ്യമുണ്ടാക്കുകയും പോര്‍ചുഗീസുകാരെ അകറ്റി നിര്‍ത്തുകയും ചെയ്തു. തന്ത്രങ്ങളില്‍ നിരാശരായ പോര്‍ചുഗീസുകാര്‍ 1555-ല്‍ അഡ്മിറല്‍ ഡോം അല്‍വാരോ ഡാ സില്‍വെയ്റയുടെ നേതൃത്വത്തില്‍ നാവികസേനയെ അയച്ചെങ്കിലും തന്റെ രാജ്യം അബ്ബക്ക പിടിച്ചുനിര്‍ത്തി. 1557-ല്‍ പോര്‍ചുഗീസ് സേന ഒരിക്കല്‍ കൂടി മംഗലാപുരം ആക്രമിച്ചെങ്കിലും അബ്ബക്കയുടെ ഉള്ളാള്‍ മറ്റൊരു ദശാബ്ദത്തോളം അവരുടെ കൈയ്യെത്തും ദൂരത്ത് തുടര്‍ന്നു. 1568-ല്‍ പോര്‍ചുഗീസ് ജനറല്‍ ജോവോ പെയ്ക്സോട്ടോ വലിയ സൈന്യവുമായി ഉള്ളാളില്‍ എത്തിയപ്പോള്‍ മറ്റൊരു ആക്രമണം നടന്നു.

ഉള്ളാളിനെ പിടികൂടാന്‍ സാധിച്ചെങ്കിലും റാണി രക്ഷപ്പെട്ടു. അവര്‍ അടുത്തുള്ള മസ്ജിദില്‍ അഭയം പ്രാപിക്കുകയും വേഗത്തില്‍ തന്റെ സൈന്യത്തെ സജ്ജമാക്കുകയും ചെയ്തു. അതേ രാത്രി തന്നെ റാണി തിരിച്ചെത്തി പോര്‍ചുഗീസ് ജനറല്‍ പീക്‌സോട്ടോയെ വധിച്ചു. എഴുപത് പോര്‍ചുഗീസ് സൈനികരെ ജീവനോടെ പിടികൂടി. അവര്‍ അഡ്മിറല്‍ മസ്‌കരേനസിനെയും കൊല്ലുകയും പോര്‍ചുഗീസുകാരെ മംഗലാപുരത്ത് നിന്ന് തുരത്തുകയും ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പോര്‍ചുഗീസുകാര്‍ക്ക് പ്രദേശങ്ങള്‍ നേടാന്‍ കഴിഞ്ഞു, പക്ഷേ അബ്ബക്കയെ ഒന്നും ചെയ്യാനായില്ല. ഒടുവില്‍ രാജ്ഞിയുടെ വേര്‍പിരിഞ്ഞ ഭര്‍ത്താവുമായി സഖ്യമുണ്ടാക്കിയ പോര്‍ചുഗീസുകാര്‍ 1570-ല്‍ അവരെ വഞ്ചനയിലൂടെ പരാജയപ്പെടുത്തി. തടവിലാക്കപ്പെട്ട അബ്ബക്ക ജയിലിലും പോരാടി മരിച്ചു.

Keywords: News, National, Karnataka, Mangalore, Top-Headlines, Women, Independence-Freedom-Struggle, India, Kittur Chennamma, Abbakka Chowta, Female Warriors, Azadi Ka Amrit Mahotsav, India's Fearless Female Warriors.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia