'പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം ഉപയോഗിച്ച് മംഗ്ളൂറിൽ വേശ്യാവൃത്തി'; കേസിൽ കാസർകോട് സ്വദേശികൾ ഉൾപെടെ 7 പേർ കൂടി അറസ്റ്റിൽ; 'പിടിയിലായവരിൽ ഇടപാടുകാരും'
Feb 9, 2022, 19:09 IST
മംഗ്ളുറു: (www.kasargodvartha.com 09.02.2022) നഗരത്തിലെ ഒരു അപാർട്മെന്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും വശീകരിച്ചും ബ്ലാക് മെയിലിലൂടെയും വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്ന കേസിൽ കാസർകോട് സ്വദേശികൾ ഉൾപെടെ ഏഴുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശരീഫ് (46), റഹ്‌മത് (48), കണ്ണൂർ സ്വദേശിനിയും മെഹന്ദി ആർടിസ്റ്റുമായ സന (24), ദക്ഷിണ കന്നഡ ജില്ലയിലെ സന്ദീപ് (33), സിപ്രിയൻ ആൻഡ്രേഡ് (40), ഉമർ കുഞ്ഞി (43), മുഹമ്മദ് ഹനീഫ് (46) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് കമീഷനർ എൻ ശശി കുമാർ വിശദീകരിക്കുന്നതിങ്ങനെ: 'ഇതൊരു സംഘടിത വേശ്യാവൃത്തി റാകറ്റാണ്. അറസ്റ്റിലായ 10 പേരിൽ ഏഴ് പേർ ഒരു സംഘത്തിൽ പ്രവർത്തിക്കുന്നവരും മൂന്ന് പേർ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇടപാടുകാരുമാണ്. നേരത്തെ അറസ്റ്റിലായ പ്രതികളിലൊരാളുമായി ഇരയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നു. സമ്മാനങ്ങളും പണവും നൽകി പെൺകുട്ടിയെ വിശ്വാസത്തിലെടുത്ത് കൊണ്ടാണ് ബന്ധം സ്ഥാപിച്ചത്.
പെൺകുട്ടി പിന്നീട് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിൽ ഫോടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ വൈറലാക്കുമെന്ന് പറഞ്ഞ് ബ്ലാക് മെയിൽ ചെയ്യുകയും ചെയ്തു. കുട്ടി മൂന്ന് മാസത്തിനിടെ ആറ് തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പോക്‌സോ പ്രകാരം നാല് കേസുകൾ ഉൾപെടെ അഞ്ച് കേസുകൾ റെജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുറ്റാരോപിതരായ സ്ത്രീകൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ബന്ധപ്പെടുകയും അവരെ ഇടപാടുകാർക്കായി സജ്ജമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനിടെ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെ രക്ഷപ്പെടുത്തി. പ്രായപൂർത്തിയാകാത്തവരിൽ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾ റെജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റൊരു പെൺകുട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവർ പ്രത്യേകം പരാതി നൽകും.
അറസ്റ്റിലായവരിൽ ഭീഷണിപ്പെടുത്തി വേശ്യാവൃത്തിയിൽ ഏർപെടാൻ പ്രായപൂർത്തിയാകാത്തവരെ പ്രേരിപ്പിച്ചവരുമുണ്ട്. രണ്ടര മാസമായി അപാർടുമെന്റിൽ റാകറ്റ് സുഗമമായി നടന്നിരുന്നു. പ്രതികൾ പ്രവർത്തിച്ചിരുന്ന സ്ഥലങ്ങൾ വേറെയുണ്ടോയെന്ന് അന്വേഷിക്കും. ബാങ്കും ഗൂഗിൾ പേയും വഴിയുള്ള ഇടപാടുകളുടെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. കൂടാതെ ഒരു അകൗണ്ട് ബുകും കണ്ടെടുത്തു. കൊമേഴ്‌സ്യൽ കം റസിഡൻഷ്യൽ അപാർട്മെന്റിൽ നടന്ന വേശ്യാവൃത്തിയെക്കുറിച്ച് ആരും അറിയാത്തത് ആശ്ചര്യപ്പെടുത്തുന്നു. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ പൊലീസിൽ അറിയിക്കണം'.
നേരത്തെ അപാർട്മെന്റിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ മംഗ്ളുറു സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമീന, ഭർത്താവ് സിദ്ദീഖ്, ആഇശ എന്നിവർ അറസ്റ്റിലായിരുന്നു. ഈ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പൊലീസ് പറഞ്ഞു.
Keywords: Karnataka, Mangalore, News, Top-Headlines, Arrest, Police, Kasaragod, Kerala, Manjeshwaram, Molestation, Case, Immoral racket case; 7 more arrested.
< !- START disable copy paste -->