city-gold-ad-for-blogger

ഗ്യാംഗ് വാര്‍; മൂന്നു ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ യുവാവിനെ പട്ടാപ്പകല്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി

മംഗളൂരു: (www.kasargodvartha.com 13.01.2018) ഗ്യാംഗ് വാറിനെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ യുവാവിനെ പട്ടാപ്പകല്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി. ഉള്ളാള്‍ മേഖലയിലെ ഗ്യാംഗ്‌ലീഡറായ ഇല്ല്യാസ്(32) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ കട്ടിപ്പാടിയിലെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം. വീട്ടിലെത്തിയ രണ്ടംഗ സംഘം വാതിലില്‍ മുട്ടുകയായിരുന്നു. ഭാര്യാമാതാവ് വാതില്‍ തുറന്നപ്പോള്‍ അകത്തുകടന്ന അക്രമികള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇല്യാസിനെ മാരകമായി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

അക്രമികള്‍ പിന്നീട് ഇവിടെ നിന്നും സ്ഥലംവിട്ടു. കാട്ടിപ്പള്ളയില്‍ ദീപക് റാവു കൊലക്കേസിലെ പ്രതി പിങ്കി നവാസിന്റെ കൂട്ടാളിയാണ് ഇല്ല്യാസ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Keywords:  Mangalore, news, Killed, Murder, Police, Top-Headlines, Crime, Ilyas from Target Group stabbed to death by two assailants in suspected gang war
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia