city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അംബേദ്കർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ കണ്ണീർ പൊഴിച്ചേനേയെന്ന് ഉഡുപി പി യു കോളജ് വിദ്യാർഥിനി; 'ഇനി മുന്നിൽ രണ്ട് വഴികൾ'

/ സൂപ്പി വാണിമേൽ

മംഗ്‌ളുറു: (www.kasargodvartha.com 16.03.2022) ഇൻഡ്യൻ ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കർ ജീവിച്ചിരുന്നെങ്കിൽ ഇന്ന് കണ്ണീർ പൊഴിക്കുമായിരുന്നുവെന്ന് ഉഡുപി ഗവ. പി യു വനിത കോളജ് വിദ്യാർഥിനി അൽമാസ് പറഞ്ഞു. ശിരോവസ്ത്രം വിലക്കി കർണാടക ഹൈകോടതി പുറപ്പെടുവിച്ച വിധിയോട് പ്രതികരിക്കാൻ വിദ്യാർഥിനികൾ ഉഡുപിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൽമാസ്.

  
അംബേദ്കർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ കണ്ണീർ പൊഴിച്ചേനേയെന്ന് ഉഡുപി പി യു കോളജ് വിദ്യാർഥിനി; 'ഇനി മുന്നിൽ രണ്ട് വഴികൾ'



ഭരണഘടന ഉറപ്പു നൽകിയ മൗലിക അവകാശമാണ് ഹൈകോടതി വിധിയിലൂടെ നിഷേധിച്ചത്. വലിയ പ്രതീക്ഷയോടെയാണ് കർണാടകയുടെ സമുന്നത നീതിപീഠത്തെ സമീപിച്ചതെന്ന് ആലിയ അസദി പറഞ്ഞു. ശിരോവസ്ത്രം ഖുർആൻ അനുശാസിക്കുന്ന വിധിയാണ്. അതിനുമുകളിൽ ഇസ്ലാം വിശ്വാസികൾക്ക് മറ്റൊരു വിധിയില്ല. ഇനി തങ്ങൾക്ക് മുന്നിൽ രണ്ടു വഴികളാണ്.

ശിരോവസ്ത്രം അനുവദിക്കാത്ത ക്ലാസിൽ പോവാതിരിക്കുക. വ്രണിത മനസോടെയാണ് ഈ തീരുമാനമെടുക്കേണ്ടിവരുന്നത്. വിദ്യാഭ്യാസം മുടങ്ങുകയെന്നത്, ഇതുവരെ പഠിച്ചത് പരീക്ഷകൾക്ക് എഴുതാൻ സാധിക്കാതെ വരുന്നത് എല്ലാം അതീവ ദുഃഖകരമാണ്. നിയമത്തിന്റെ വഴി തുടരുക എന്നതാണ് രണ്ടാമത്തേത്. സുപ്രീം കോടതിയിൽ അപീൽ പോവുന്ന കാര്യം ചർച ചെയ്ത് തീരുമാനിക്കും.

വിശ്വാസം അനുസരിച്ചുള്ള വേഷം ധരിക്കാനുള്ള അവകാശം തേടിയാണ് ക്യാംപസിലും കോടതിയിലും പൊരുതിയത്. ചിലർ ഇത് രാഷ്ട്രീയമായി ഉപയോഗിച്ചു. അവർക്ക് നേട്ടമുണ്ടായിരിക്കാം. അതിന്റെ മറുവശത്ത് ഒരു ന്യൂനപക്ഷ സമുദായത്തിന്റെ നഷ്ടവും വേദനയും ഉണ്ട്. സർകാർ പുറപ്പെടുവിച്ച സർകുലറും അനുബന്ധ സംഭവങ്ങളും ഹൈകോടതിയെ സമ്മർദത്തിലാക്കിയിരിക്കാമെന്ന് ആലിയ അഭിപ്രായപ്പെട്ടു.

അതിനിടെ കർണാടക ഹൈകോടതി വിധി ചോദ്യം ചെയ്ത് ഉഡുപിയിലെ വിദ്യാർഥിനികളായ മനാൻ, നിബ നാസ് എന്നിവർ അഡ്വ. അനസ് തൻവീർ മുഖേന സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തു.

ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉഡുപി ജില്ലയിൽ ഡെപ്യൂടി കമീഷനർ കുർമ റാവു ഈമാസം 21 വൈകുന്നേരം ആറു വരെ സെക്ഷൻ 144 പ്രകാരം നിരോധാജ്ഞ പ്രഖ്യാപിച്ചു.


Keywords:  Mangalore, News, Karnataka, Top-Headlines, Udupi, College, Students, India, Government, Issue, Uniform, Women, If Ambedkar were alive, he’d be crying’, says hijab petitioner. 


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia