John Brittas Says | സവർകറുടെ പേര് സ്വാതന്ത്രൃ സമരവുമായി ചേർക്കുന്നത് അപമാനകരമെന്ന് ജോൺ ബ്രിടാസ് എംപി
Aug 23, 2022, 15:08 IST
മംഗ്ളുറു: (www.kasargodvartha.com) വിഡി സവർകറുടെ പേര് സ്വാതന്ത്രൃ സമര സേനാനികളുമായി ചേർത്തു പറയുന്നത് യഥാർഥ സേനാനികൾക്ക് അപമാനമാണെന്ന് ജോൺ ബ്രിടാസ് എംപി അഭിപ്രായപ്പെട്ടു. ജനശക്തി ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി ഡി സവർകറുടെ പ്രത്യയശാസ്ത്രത്തിന് പ്രാധാന്യം ലഭിച്ചാൽ അത് രാജ്യത്തെ നശിപ്പിക്കും. ഇപ്പോഴത്തെ ബിജെപി സർകാർ ചരിത്രം തിരുത്തിയെഴുതാനാണ് ശ്രമിക്കുന്നതെന്നും മാധ്യമങ്ങൾ അതിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്നും ബ്രിടാസ് ആരോപിച്ചു.
ഡോ. പുരുഷോത്തം ബിലിമലെ അധ്യക്ഷത വഹിച്ചു. പ്രൊഫ. ബിഎം രോഹിണി, എസ് വൈ ഗുരു ശാന്ത, യു ബസവരാജ്, ഡോ. കെ പ്രകാശ്, എൻകെ വസന്ത് രാജ്, കെ യാദവ് ഷെട്ടി, വസുദേവ് ഉച്ചിൽ, നിതാനന്ദ് സ്വാമി, ഡോ. കൃഷ്ണപ്പ കൊഞ്ചാടി, സിപിഎം സംസ്ഥാന കമിറ്റി അംഗം മുനീർ കാട്ടിപ്പള്ള എന്നിവർ പ്രസംഗിച്ചു.

Keywords: Ideology of Savarkar will destroy India: Dr John Brittas, Mangalore, News, Top-Headlines, Karnataka, India, BJP, Government, CPM, John Brittas.